മസ്കത്ത്: എഴുത്തുകാരി ഡോ. കെ.പി. സുധീരയുടെ യാത്രാവിവരണ പുസ്തകം ‘ഭൂഖണ്ഡങ്ങളിലൂടെ’ ഒമാനില്‍ പ്രകാശനം ചെയ്തു. ആറു ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങളില്‍ അവര്‍ നടത്തിയ യാത്രാനുഭവങ്ങളാണ് പ്രമേയം. മലയാളം മിഷന് ഒമാന്‍ സംഘടിപ്പിച്ച സുഗതാഞ്ജലി ഫൈനല്‍ മത്സരത്തിന്റെ സമാപന വേദിയിലാണ് പുസ്തക പ്രകാശനം നടന്നത്.
മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്നകുമാർ പുസ്തകത്തിന്റെ കോപ്പി, ഇന്ത്യൻ സ്കൂൾ മസ്കത്ത് ഡയറക്ടേഴ്സ് ബോർഡ് മുൻ വൈസ് ചെയർമാൻ സി.എം. നജീബിന് കൈമാറി. മലയാളം മിഷൻ ഒമാൻ പ്രസിഡന്റ് കെ. സുനിൽ കുമാർ, സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ ശ്രീകുമാർ പി. നായർ എന്നിവർ വായനാനുഭവം പങ്കുവെച്ചു. ജോയന്റ് സെക്രട്ടറി രാജീവ് മഹാദേവൻ പുസ്തകത്തെ പരിചയപ്പെടുത്തി. ജോയന്റ് സെക്രട്ടറി അനുപമ സന്തോഷ് നന്ദി പറഞ്ഞു.
യാത്രകളിലൂടെ പകർന്നുകിട്ടിയ അനുഭവങ്ങൾ തന്റെ മറ്റു രചനകളെ സ്വാധീനിച്ചിട്ടുണ്ടെന്നും കാലമെത്ര മാറിയിട്ടുണ്ടെങ്കിലും സാഹോദര്യത്തിന്റെയും മൈത്രിയുടെയും സമഭാവനയുടെയും ഇടങ്ങളായിത്തന്നെ പ്രവാസ ലോകം തുടരുന്നു എന്നത് സന്തോഷം നൽകുന്നതാണെന്നും കെ.പി. സുധീര പറഞ്ഞു. പുസ്തകത്തിന്റെ കോപ്പികൾ അൽബാജ് ബുക്സിന്റെ റൂവി ശാഖയിൽ ലഭ്യമാണെന്ന് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.