സൂർ: പൈതൃക, ടൂറിസം മന്ത്രാലയവും സൗത്ത് അൽ ശർഖിയ ഗവർണറുടെ ഓഫിസും സംയുക്തമായി നടത്തുന്ന സൂർ സമുദ്ര കായികമേള ആഗസ്റ്റ് 18ന് ആരംഭിക്കും. വിലായത്തിലെ മോഖ ബീച്ചിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 10 ദിവസം നീളുന്ന മേള ആഗസ്റ്റ് 28ന് അവസാനിക്കും.
അറബ് ടൂറിസം 2024ന്റെ തലസ്ഥാനമെന്ന നിലയിൽ സൂറിന്റെ എക്സിക്യൂട്ടിവ് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്ന് മുതൽ ആറ് വരെയുമാണ് ഫെസ്റ്റിവൽ. സൂർ വിലായത്തിന്റെയും സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിന്റെയും വിനോദസഞ്ചാര മൂല്യം പ്രദർശിപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
നാല് കാറ്റഗറികളിലായി നടക്കുന്ന ഒമാൻ സെയിലിങ് ചാമ്പ്യൻഷിപ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ്. കൈറ്റ് സർഫിങ്, തുഴച്ചിൽ മത്സരം, നീന്തൽ മത്സരം തുടങ്ങി വിവിധങ്ങളായ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കരകൗശല വസ്തുക്കൾ, ഫുഡ് ട്രക്കുകൾ, വ്യത്യസ്ത വിനോദ പരിപാടികൾ എന്നിവയുടെ പ്രദർശനവും ഫെസ്റ്റിവലിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.