‘മഷ്ഹൂർ’ ഫുഡ്മാർട്ട് സഹാറിൽ വാലി ഷെയ്ഖ് സെയ്ഫ് ബിൻ മുഹന്ന അൽ ഹിനായി ഉദ്ഘാടനം ചെയ്യുന്നു

ഇഷ്ടാനുസരണം രുചിക്കൂട്ടൊരുക്കാം; സുഹാറിൽ 'മഷ്ഹൂർ' ഫുഡ്മാർട്ടിന് തുടക്കം

മസ്കത്ത്: രാജ്യത്തെ മുൻനിര ഭക്ഷ്യോൽപന്ന കമ്പനിയായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് ഉപഭോക്താക്കൾക്ക് പുത്തൻ സേവനമൊരുക്കി സുഹാറിൽ 'മഷ്ഹൂർ' ഫുഡ്മാർട്ടിന് തുടക്കം കുറിച്ചു. സഹാറിലെ വാലി ഷെയ്ഖ് സെയ്ഫ് ബിൻ മുഹന്ന അൽ ഹിനായി കാർമികത്വത്തിലായിരുന്നു പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ലോകത്തി‍െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിൽനിന്ന് ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുത്ത് തങ്ങളുടെ രുചിക്കൂട്ടുകൾക്കുള്ള അളവിൽ ഇവിടെ നിന്നു പൊടിച്ചെടുക്കാം എന്നതാണ് 'മഷ്ഹൂർ' ഫുഡ്മാർട്ടി‍െൻറ പ്രത്യേകത. ഒമാനിൽ ഇത്തരത്തിലുള്ള സംരംഭം ആദ്യത്തേതാണെന്ന് മാനേജ്മെന്‍റ് ഭാരവാഹികൾ പറഞ്ഞു

ഇതിനു പുറമെ പയർ വർഗങ്ങൾ, ഈത്തപ്പഴം, ഉണങ്ങിയ പഴങ്ങൾ, പ്രീമിയം ഗുണനിലവാരമുള്ള മാംസങ്ങൾ, മിഠായികൾ, പാനീയങ്ങൾ, മറ്റു പലചരക്ക് സാധനങ്ങൾ തുടങ്ങി ഷാഹിയുടെ എല്ലാ ഉൽപനങ്ങളും ഇവിടെനിന്ന് ലഭിക്കും. രുചിയിലും പോഷകങ്ങളിലും ഒരു കുറവും നഷ്ടപ്പെടാതിരിക്കാൻ വാട്ടർ-കൂൾഡ് ഗ്രൈൻഡറുകളുള്ള അത്യാധുനിക മില്ലിങ് സാങ്കേതികവിദ്യയാണ് 'മഷ്ഹൂറി'ൽ സജ്ജീകരിച്ചിരിക്കുന്നത്. ഉന്നതനിലവാരമുള്ള ആട്ട, മൈദ തുടങ്ങിയ ധാന്യങ്ങളും ഇവിടെനിന്ന് പൊടിച്ചു കൊണ്ടുപോകാം.

മിഡിലീസ്റ്റിൽതന്നെ ഏറ്റവും വലിയ കോഫി സംസ്‌കരണ സൗകര്യമുള്ള കമ്പനിയാണ് ഷാഹി. മികച്ച കഹ്‌വ മിശ്രിതങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്. 'മഷ്ഹൂറിൽ, കാപ്പി പ്രേമികൾക്ക് ഇഷ്ടാനുസൃതമായി വറുത്തെടുക്കാനും അവരുടെ പ്രിയപ്പെട്ട കോഫി മിശ്രിതമാക്കാനും കഴിയും. ഇത് ലൈറ്റ് റോസ്റ്റ്, ഡാർക്ക് റോസ്റ്റ്, എക്സ്ട്രാ ഡാർക്ക് റോസ്റ്റ് എന്നിങ്ങനെ വറുത്തെടുക്കുകയോ അല്ലെങ്കിൽ പൊടിച്ചെടുക്കുകയോ ചെയ്യാം. ഏലം, കുങ്കുമപ്പൂവ്, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയവയുമായി ഇത് സംയോജിപ്പിക്കുകയും ചെയ്യാമെന്നും ജനങ്ങൾക്ക് മികച്ച അനുഭവമായിരിക്കും 'മഷ്ഹൂർ' നൽകുകയെന്നും ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് കമ്പനി ചെയർമാൻ ഇബ്രാഹിം മുഹമ്മദ് നാസർ അൽ റവാഹി പറഞ്ഞു. ഓരോ ഉൽപന്നങ്ങളും ഞങ്ങളുടെ ലബോറട്ടറിയിൽ പരിശോധിച്ച് ഗുണ നിലവാരം ഉറപ്പു വരുത്തുന്നുണ്ടെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്‌റഫ് മുളംപറമ്പിൽ പറഞ്ഞു.

Tags:    
News Summary - Launch of ‘Mashhoor’ Food Mart in Suhar by Shahi Foods and Spices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.