മസ്കത്ത്: ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സീബ് ഇന്ത്യന്‍ സ്കൂളില്‍ നേതൃപാടവത്തെക്കുറിച്ച് ടോക് ഷോ സംഘടിപ്പിച്ചു. സ്പാര്ക് -എ ലീഡേഴ്സ് ടോക് ഷോ@ഐ.എസ്.എ.എസ് എന്ന പേരിലായിരുന്നു പരിപാടി. സീബ് സ്കൂളില്‍ മുന്‍വര്‍ഷങ്ങളിലെ വിദ്യാര്‍ഥി പ്രതിനിധിസഭയുടെ നേതൃത്വത്തിലിരുന്ന ഒമ്പതു പൂര്‍വ വിദ്യാര്‍ഥികളും ഇപ്പോഴത്തെ വിദ്യാര്‍ഥി പ്രതിനിധി സഭ ലീഡര്മാരുമുള്പ്പെടെ 11 പേരാണ് പങ്കെടുത്തത്.
സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ യൂട്യൂബ് ലൈവിലൂടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പൂര്‍വ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേർ പങ്കാളികളായി. ബഹിരാകാശ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രസിദ്ധ മോട്ടിവേഷനൽ സ്പീക്കർ ഡോ. ടി.പി. ശശികുമാര്‍ മുഖ്യാതിഥിയായി. സീബ് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി മുന്‍ പ്രസിഡൻറ് രവി ജയന്തി വിശിഷ്ടാതിഥിയായി. സി.എം. നജീബ്, ഗജേഷ് കുമാര്‍ ധാരിവാള്‍, സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ആര്. രഞ്ജിത്ത് കുമാര്‍, മറ്റു മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങള്‍, രക്ഷാകര്ത്താക്കള്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു.
ഒരു നല്ല നേതാവ് മറ്റുള്ളവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകര്ന്നുനല്കുന്നവനായിരിക്കണമെന്നും പങ്കാളിത്തം, തുല്യത എന്നീ ഗുണങ്ങള്‍ നേതൃപാടവത്തിന് അനിവാര്യമാണെന്നും ടി.പി. ശശികുമാര്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കുമാത്രമേ ഒരു ടീമിെൻറ നല്ല നേതാവ് ആകുവാന്‍ സാധിക്കുകയുള്ളൂവെന്ന് രവി ജയന്തി പറഞ്ഞു.
'സമൂഹസേവന സന്നദ്ധതയുള്ളവരായിരിക്കണം ലീഡര്‍മാര്‍' എന്ന വിഷയത്തിൽ ആര്യ അരുണ്‍ പിള്ള,'സ്ഥിരോത്സാഹം' വിഷയത്തില്‍ പാര്‍വതി കൃഷ്ണന്, 'സാഹചര്യവുമായി പൊരുത്തപ്പെടുക' എന്ന വിഷയത്തിൽ ജെയ്ഡന്‍ ജോണ്സന്, സഹകരണം എന്ന നേതൃഗുണത്തെക്കുറിച്ച് അലന് സജി കോശി, വിജയാധിഷ്ഠിതം എന്ന വിഷയത്തിൽ ഏബെല്‍ ജോഷ, കൃത്യനിഷ്ഠയെക്കുറിച്ച് പുനിയത്, ഉത്തരവാദിത്തത്തെക്കുറിച്ച് മിഷേല്‍ മുസാദിക്, വിശ്വാസ്യതയെക്കുറിച്ച് ഗൗതം കൃഷ്ണ, ആശയവിനിമയത്തെക്കുറിച്ച് ലക്ഷ്മി കൃഷ്ണന്, കൂട്ടായ പ്രവര്‍ത്തനം എന്ന വിഷയത്തെക്കുറിച്ച് അശ്വിന് വേണു, വിനയം എന്ന വിഷയത്തെക്കുറിച്ച് സൂസന് വിനോദ് എന്നിവര്‍ സംസാരിച്ചു.
അതിഥികള്‍ക്ക് സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ആര്. രഞ്ജിത്ത് കുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ കൂടി മാത്രമേ ഏതൊരു സ്ഥാപനവും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ ഡോ. ലീന ഫ്രാന്‍സിസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സീബ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ആലപിച്ച മനോഹരമായ ഗാനം ചടങ്ങിന് മാറ്റുകൂട്ടി. അയാന് മെഹ്ത സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളായ ആരണി ഗോയല്‍, സപ്ന ജാങ്ഗിര് എന്നിവരായിരുന്നു ടോക് ഷോ മോഡറേറ്റര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.