മസ്കത്ത്: ലിവ ഇരട്ടപ്പാത പദ്ധതിയുടെ 55 ശതമാനം പൂർത്തിയായതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ഐ) അറിയിച്ചു. റോഡ് ഡിസൈൻ മാനുവലിൽ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് റോഡ് നിർമാണം നടക്കുന്നത്. ഈ അഞ്ച് 5.5കി.മീറ്റർ റോഡ് വടക്കൻ ബാത്തിനയെ ലിവ റൗണ്ട്എബൗട്ടിൽനിന്ന് ബാത്തിന റോഡിലെ എക്സ്പ്രസ്വേ ജങ്ഷനിലേക്ക് ബന്ധിപ്പിക്കുന്നു.
നിലവിലെ സിംഗിൾ കാരിയേജ്വേയെ ഇരട്ട പാതയാക്കി മാറ്റുന്നതാണ് പദ്ധതി. 22.1 മീറ്റർ ക്രോസ്-സെക്ഷനോടുകൂടിയ ഓരോ ദിശയിലും രണ്ട് പാതകളുണ്ടായിരിക്കും. രണ്ട് പുതിയ റൗണ്ട് എബൗട്ടുകൾ, എൻട്രി, എക്സിറ്റ് ലൈനുകൾ, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ ഏരിയകളിലേക്ക് സഞ്ചാരം സുഗമമാക്കുന്നതിന് സർവിസ് റോഡുകൾ എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും. ദിശാസൂചനകൾ, മുന്നറിയിപ്പ് അടയാളങ്ങൾ, എൽ.ഇ.ഡി ലൈറ്റങ് തുടങ്ങിയവയുൾപ്പെടെ അവശ്യ ട്രാഫിക് സുരക്ഷ സവിശേഷതകൾ റോഡിൽ സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.