തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. മുെമ്പങ്ങും ഇല്ലാത്തവിധം ഒട്ടേറെ സവിശേഷതകൾ ഉള്ള തെരഞ്ഞെടുപ്പാണിത്. കോവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷ നടപടികൾ പാലിച്ചാണ് തെരെഞ്ഞടുപ്പ് പ്രചാരണവും വോട്ടെടുപ്പും എന്നത് പ്രത്യേകതയാണ്. രണ്ടാമതായി ത്രിതല പഞ്ചായത്ത് രാജിനു കേരളത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാകുന്നുവെന്നത് തികച്ചും അഭിമാനകരമായ കാര്യമാണ്. ഒട്ടേറെ നേട്ടങ്ങൾ ഇക്കാലയളവിൽ കൈവരിക്കാൻ പഞ്ചായത്തുകൾക്കായെന്നത് എടുത്തുപറയേണ്ട കാര്യമാണ്. പ്രവാസി വോട്ട് എന്നത് യാഥാർഥ്യമായില്ലെന്നത് വിഷമകരം ആണെങ്കിലും നിരവധി പ്രവാസി സുഹൃത്തുക്കൾ പ്രത്യകിച്ചും ഗൾഫ് പ്രവാസികൾ നാട്ടിലുള്ള സമയമാണ്.ഒരുപക്ഷേ, ഏറ്റവും കൂടുതൽ പ്രവാസികൾ വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ് ഇതായിരിക്കും. അതോടൊപ്പം ഒമാനിൽ നിന്ന് ഒട്ടേറെ പ്രവാസികൾ മത്സര രംഗത്തുണ്ടെന്നുള്ളതും ആഹ്ലാദകരമായ കാര്യമാണ്.
പ്രാദേശിക വിഷയങ്ങൾക്ക് ഒപ്പം സ്ഥാനാർഥിയുടെ വ്യക്തിബന്ധങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായകമാവുക. അതിലേക്കാളുപരി രാഷ്ട്രീയം തന്നെയാകും ഇൗ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാവുക. നാലോ അഞ്ചോ മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമി ഫൈനൽ എന്ന് വേണമെങ്കിൽ ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. ഇപ്പോഴത്തെ സർക്കാറിെൻറ വിലയിരുത്തൽ ആയിരിക്കും ഇത്. അടിമുടി അഴിമതിയിലും കെടുകാര്യസ്ഥതയിലും വിവാദങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഇടതു സർക്കാർ ഇന്ന് കേരളത്തിന് ഒരു ബാധ്യതയാണ്. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണം വരുേമ്പാൾ കേന്ദ്രവും കോൺഗ്രസും ഗൂഢാലോചന നടത്തി സർക്കാറിനെ അട്ടിമറിക്കാൻ നോക്കുന്നു എന്ന് വിലപിക്കുന്നു. എന്നാൽ, ഈ സർക്കാറിനെ അട്ടിമറിക്കാൻ പോകുന്നത് ജനങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിയണം. സർക്കാറിെൻറ അഴിമതിയെ കുറിച്ചും, പിടിപ്പുകേടിനെ കുറിച്ചും വരുന്ന വാർത്തകൾ സർക്കാറിനെ എത്രമാത്രം അസ്വസ്ഥമാക്കുന്നു എന്നതിെൻറ തെളിവാണ് ഒരു പൗരെൻറ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന, അതോടൊപ്പം മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ കൊല്ലുന്ന പൊലീസ് ആക്ട് ഭേദഗതി സംബന്ധിച്ച ഒാർഡിനൻസ് ധിറുതിപിടിച്ച് നടപ്പിലാക്കിയത്. ശക്തമായ ജനരോഷം ഉണ്ടായപ്പോൾ അത് പിൻവലിക്കുകയും ചെയ്തു.
ഇന്നിപ്പോൾ അന്തംവിട്ടവൻ എന്തും ചെയ്യും എന്ന് പറഞ്ഞതുപോലെ പ്രതിപക്ഷ നേതാക്കളെ വൈരനിര്യാതന ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കൾക്ക് എതിരെ കള്ളക്കേസുകൾ ഉണ്ടാക്കുന്നു. ഇതിനു കൂട്ടുപിടിച്ചിരിക്കുന്നത് അഞ്ചു വർഷം മുമ്പ് ആരോപണം ഉന്നയിച്ച അതേ വ്യക്തികളെയാണെന്നതും കേരളം കാണുന്നുണ്ട്. നിയമസഭയെ വിശ്വാസത്തിൽ എടുക്കാതെയുള്ള ഇത്തരം ജനാധിപത്യ - ഭരണഘടന വിരുദ്ധ പ്രവർത്തങ്ങൾക്കുള്ള വിധിയെഴുത്തായി കൂടി ഈ തിരഞ്ഞെടുപ്പ് മാറണം. കോവിഡ് കാലത്ത് ഒട്ടേറെ മുൻകരുതലുകൾ സ്ഥാനാർഥികളും വോട്ടർമാരും എടുക്കേണ്ടതുണ്ട്. വോട്ടർമാരെ നേരിൽ കാണുന്നതിന് സ്ഥാനാർഥിക്ക് പരിമിതികൾ ഉണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം ആയിരിക്കും കൂടുതൽ. ഒ.ഐ.സി.സി ഒമാൻ ഘടകവും അതിനുള്ള ഒരുക്കങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരുക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് -മുനിസിപ്പാലിറ്റി വാർഡുകളിലെ സ്ഥാനാർഥികളുമായി സംവദിക്കാനും, പഞ്ചായത്തിലും വാർഡിലും നടത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചും ചർച്ചകൾ സംഘടിപ്പിക്കും. അതോടൊപ്പം സോഷ്യൽ മീഡിയ വഴി എല്ലാ യു.ഡി.എഫ് സ്ഥാനാർഥികൾക്കും അവരുടെ പ്രദേശങ്ങളിലെ വോട്ട് ഉറപ്പിക്കാൻ അതതു വാർഡുകളിലെ ഒ.ഐ.സി.സി അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രാദേശിക വികസന വിഷയങ്ങളും, സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവും മാറ്റുരക്കുന്ന തെരഞ്ഞെടുപ്പിൽ ആത്യന്തികമായി രാഷ്ട്രീയം തന്നെയാകും അവസാന വാക്ക്. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നത് സത്യമാണ്. അതിെൻറ മുന്നൊരുക്കമായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്നുറപ്പാണ്. എന്നും രാഷ്ട്രീയ പ്രബുദ്ധത കാണിച്ചിട്ടുള്ള കേരള ജനത ഇക്കാര്യത്തിലും അത് ആവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.