ബുആലി: കോവിഡ് ലോക്ഡൗണിനെ തുടർന്ന് ജോലിയില്ലാതായ ഗുജറാത്ത് സ്വദേശികളായ മത്സ്യത്തൊഴിലാളികൾ മൂന്നു മാസത്തെ കാത്തിരിപ്പിനുശേഷം നാടണഞ്ഞു. 28 പേരടങ്ങിയ സംഘമാണ് മടങ്ങിയത്. ദുകമിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവിസുകളടക്കം നിർത്തിവെച്ച മാർച്ച് അവസാനം മുതൽ ഇവർക്ക് ജോലിയും ഇല്ലാതെയായി. തുടർന്ന് സ്പോൺസർ ഇവരെ ബുആലിയിലെ മുറിയിൽ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുകയായിരുന്നു. പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകനായ ബിലാൽ തങ്ങളാണ് ഇവരുടെ ബുദ്ധിമുട്ട് ആദ്യം അറിയുന്നത്. ബിലാൽ വിഷയം എംബസി കോൺസുലാർ ഏജൻറ് ഫക്രുദ്ദീനെ അറിയിച്ചു.
ഫക്രുദ്ദീൻ അറിയിച്ചതുപ്രകാരം എംബസി മുൻകൈെയടുത്താണ് ഇവരുടെ മടക്കയാത്രക്കുള്ള നടപടികൾ ആരംഭിച്ചത്. എട്ടുപേർ മുംബൈക്കുള്ള വന്ദേഭാരത് വിമാനത്തിലും ബാക്കിയുള്ളവർ അഹ്മദാബാദിനുള്ള ചാർേട്ടഡ് വിമാനത്തിലുമാണ് മടങ്ങിയത്. സിറാജ് ദവാരി, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ മടക്കത്തിനുള്ള രേഖകൾ ശരിയാക്കുന്നതടക്കം ജോലികൾ ചെയ്തു നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.