ശാഹി ഫുഡ്​സ്​ ആൻഡ്​ സ്​പൈസസ് മാ​നേജിങ്​ ഡയറക്ടർ മുഹമ്മദ്​ അശ്​റഫ് ദീർഘകാല വിസ സ്വീകരിക്കുന്നു

മലയാളികൾ ഉൾ​പ്പെടെ 26 പേർക്ക് ​കൂടി ദീർഘകാല വിസ

മസ്​കത്ത്​: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം 10 വർഷത്തെ ദീർഘകാല റസിഡൻസി കാർഡുകൾ വിതരണം ചെയ്തു. ശാഹി ഫുഡ്​സ്​ ആൻഡ്​ സ്​പൈസസ് മാ​നേജിങ്​ ഡയറക്ടർ മുഹമ്മദ്​ അശ്​റഫ്​, ബാബിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. എസ്. മുഹമ്മദ് ബഷീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്​ ഒമാൻ റീജനൽ ഹെഡ്​ കെ.നജീബ് തുടങ്ങിയ മലയാളികൾ ഉൾപ്പെടെ 26 വി​ദേശ നിക്ഷേപകർക്കാണ്​ അധികൃതർ റസിഡൻസി കാർഡുകൾ സമ്മാനിച്ചത്​.

വാണിജ്യ മന്ത്രാലയത്തിൽ നടന്ന പരിപാടിയിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി അസില ബിൻത് സലിം അൽ സംസാമി, മറ്റ്​ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

ബാബിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. എസ്. മുഹമ്മദ് ബഷീർ ദീർഘകാല വിസ സ്വീകരിക്കുന്നു

ദീർഘകാല വിസ അനുവദിച്ചതിൽ ഒമാനി​ലെ അധികൃതരോട്​ നന്ദിയുണ്ടെന്ന് ശാഹി ഫുഡ്​സ്​ ആൻഡ്​ സ്​പൈസസ് മാ​നേജിങ്​ ഡയറക്ടർ മുഹമ്മദ്​ അശ്​റഫ്,​ ബാബിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. എസ്. മുഹമ്മദ് ബഷീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്​ ഒമാൻ റീജനൽ ഹെഡ് നജീബ്​ എന്നിവർ പറഞ്ഞു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്​ ഒമാൻ റീജനൽ ഹെഡ് നജീബ് ദീർഘകാല വിസ സ്വീകരിക്കുന്നു

ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുക,തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാ​െൻറ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ്​ ഇങ്ങനെ ദീർഘകാല താമസാനുമതിക്ക്​ പരിഗണിക്കുക.

Tags:    
News Summary - Long-term visas for 26 more people, including Malayalees in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.