ന്യൂനമർദം; ഒമാനിൽ ഇന്ന് മുതൽ മഴക്ക് സാധ്യത

മസ്കത്ത്: ന്യൂനമർദം രൂപ്പെടുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടയോടെയായിരിക്കും മഴ കോരി ചൊരിയുക.

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും മേഘാവൃതവും വ്യത്യസ്ത തീവ്രതയുള്ള മഴയും ലഭിച്ചേക്കും. ഇത് ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്.

ഞായർ, തിങ്കൾ ദിവസങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നത്. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28മുതൽ 65 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും.

അറബിക്കടലിന്‍റെയും ഒമാൻ കടലിന്‍റെയും തീരങ്ങളിൽ തിരമാലകൾ 2.25 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മഴയുടെ ശക്തി കുറയും. അഞ്ച് മുതൽ 15 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ കാറ്റ് തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - low pressure; Chance of rain in Oman from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.