മസ്ക്കറ്റ്: അറബികടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിെൻറ തെക്കു കിഴക്ക് ഭാഗത്ത് സലാല തീരത്ത് നിന്ന് 1270 കിലോമീറ്റർ അകലെയാണ് ന്യൂനമർദം ഇപ്പോഴുള്ളത്. ഇത് ശക്തമായ ചുഴലികൊടുങ്കാറ്റായി മാറിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
‘ലുബാൻ’ എന്നാണ് കാറ്റിന് പേര് നൽകിയിരിക്കുന്നത്. ഒമാനാണ് ഇൗ പേര് ഇൗ നൽകിയത്. മണിക്കൂറിൽ 63 കിലോമീറ്റർ മുതൽ 116 കിലോമീറ്റർ വരെയാണ് കാറ്റിെൻറ വേഗത. നിലവിൽ സലാല തീരത്ത് നിന്ന് 960 കിലോമീറ്റർ അകലെയാണ് കാറ്റ് ഉള്ളത്. കാറ്റിെൻറ അനുബന്ധമായുള്ള മേഘങ്ങൾ 400 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ട്. നിലവിൽ കാറ്റിെൻറ ഗതി തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ മാറ്റം വരാനുള്ള സാധ്യതകളും ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.
സലാല പോർട്ടിലെ ലോഞ്ചുകൾ കഴിഞ്ഞ ദിവസം തന്നെ ഇവിടം വിട്ട് ആഫ്രിക്കൻ തീരങ്ങളിലേക്ക് പോയിരുന്നു. കഴിഞ്ഞ മെയ് അവസാനത്തിൽ വീശിയ (25,26) മെക്കനുവിെൻറ ദുരുതത്തിൽ നിന്ന് പൂർണമായും കരയും കയറും മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നുവെന്നത് എല്ലാവരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.