മസ്കത്ത്: ഒമാനിലെ മുൻ നിര ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് അൽ ഖുവൈർ സ്ട്രീറ്റിൽ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ തുറന്നു. ഉദ്ഘാടനചടങ്ങിൽ ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് മികച്ച സാമ്പത്തിക സേവനങ്ങൾ നൽകുന്നതിലുള്ള ചുവടുവെപ്പാണിതെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനുമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ സമൂഹവുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ ശൈഖ് മുഹമ്മദ് അലി അൽ ഗസാലി പറഞ്ഞു. ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ ഉയർത്തിപ്പിടിക്കാനും അതുല്യമായ ആവശ്യങ്ങൾ നിറവേറ്റുന്ന സാമ്പത്തിക സേവനങ്ങൾ നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഒമാന്റെ വളർച്ചക്കും വികസനത്തിനും സംഭാവന നൽകുന്നതിൽ ലുലു എക്സ്ചേഞ്ചിന് വളരെയധികം ചരിതാർഥ്യമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ലുലു മണി ആപ് സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള ഒരു കവാടമാണ്. തടസ്സമില്ലാത്ത ഇടപാടുകൾ, ആഗോള കണക്റ്റിവിറ്റി, കൂടുതൽ സാമ്പത്തിക ഉൾപ്പെടുത്തലിലേക്കുള്ള പാത എന്നിവ നൽകുന്നു. പഭോക്താക്കൾക്ക് ലോകോത്തര സാമ്പത്തിക പരിഹാരങ്ങളാണിത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അൽഖുവൈർ മേഖലയിലെയും മറ്റും ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന കസ്റ്റമർ എൻഗേജ്മെന്റ് സെന്ററിലൂടെ വിപുലമായ സാമ്പത്തിക സേവനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
ക്രോസ്-ബോർഡർ പേയ്മെന്റ് സൊല്യൂഷനുകൾ, കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ, മൂല്യവർധിത സേവനങ്ങൾ എന്നിവയാണ് ലുലു എക്സ്ചേഞ്ച് നൽകുന്നത്. കമ്പനിയുടെ വൈവിധ്യമാർന്ന സേവനങ്ങൾ അതിന്റെ വിവിധങ്ങളായ ശാഖകളിലും ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ലുലു മണിയിലൂടെയും ലഭ്യമാണ്. 2011ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് ഒമാനിലെ ഏറ്റവും മികച്ച സാമ്പത്തിക സേവന ദാതാക്കളിലൊന്നാണ്. അബൂദാബി ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി. ലുലു എക്സ്ചേഞ്ച് ഒമാനിന് ആഗോള പേയ്മെന്റ് നെറ്റ്വർക്കുകളുമായും പങ്കാളിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.