മസ്കത്ത്: യു.എ.ഇ ആസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ 300ാമത്തെ ശാഖ ദുബൈയിലെ അൽ റിഗ്ഗയിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിലായി ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ പുതിയ ശാഖ ദക്ഷിണാഫ്രിക്കൻ അംബാസഡർ സാദ് കച്ചാലിയയാണ് ഉദ്ഘാടനം ചെയ്തത്.
യു.എ.ഇയിലെ ഫിലിപ്പീൻസ് കോൺസുൽ ജനറൽ റെനാറ്റോ എൻ ഡ്യുനാസ് ജൂനിയർ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇയിലെ 96ാമത്തെ ശാഖയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ നാഴികക്കല്ലാകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സാദ് കച്ചാലിയ പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത റെനാറ്റോ എൻ. ഡ്യുനാസ് ജൂനിയർ ആശംസിച്ചു. 300ാമത്തെ ശാഖ ഉദ്ഘാടനം അഭിമാനകരമായി കാണുന്നുവെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
കൂടെ നിന്ന ഉപഭോക്താക്കൾക്കും മേഖലയിലെ പങ്കാളികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2009ൽ അബൂദബി ആസ്ഥാനമായാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.