മസ്കത്ത്: ലുലു ഗ്രൂപ് ഇൻറർനാഷനൽ ഒമാനിലെ തങ്ങളുടെ വാണിജ്യസ്ഥാപനങ്ങളിൽ കടകൾ വാടകക്ക് എടുത്തവർക്ക് വാടക ഇളവ് ചെയ്ത് നൽകി. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് വാടകയിളവ് നൽകണമെന്ന തങ്ങളുടെ അഭ്യർഥനക്ക് അനുകൂലമായി പ്രതികരിച്ച ലുലു ഗ്രൂപ് ഇൻറർനാഷനലിന് നന്ദിയറിയിക്കുന്നതായി ചേംബർ അറിയിച്ചു. ഗ്രൂപ്പിെൻറ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുടെ ഭാഗമായാണ് വാടകയിളവ് നൽകിയ നടപടി. നേരത്തേ ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് ലുലു ഗ്രൂപ് ഒരു ലക്ഷം റിയാൽ സംഭാവനയായി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.