മസ്കത്ത്: ലുലു ഗ്രൂപ്പിെൻറ പുതിയ ഹൈപ്പർമാർക്കറ്റ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലിയിൽ ഡെപ്യൂട്ടി വാലി ശൈഖ് നായിഫ് ഹമ്മൂദ് ഹമദ് അൽ മാമാരി ഉദ്ഘാടനം ചെയ്തു. ഫൈസൽ ബിൻ മുഹമ്മദ് അൽ സൈദ്, ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫ് അലി, ലുലു ഒമാനിലെ മുതിർന്ന മാനേജ്മെൻറ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഒമാനിൽ തങ്ങളുടെ 28ാമത് സ്റ്റോർ ജലാൻ ബനി ബു അലിയിൽ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച എം.എ. യൂസുഫ് അലി പറഞ്ഞു. നിലവിൽ ഐ.ടി, അക്കൗണ്ട്സ്, അഡ്മിൻ, ഫ്രണ്ട് ഓഫിസ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലായി 3200 ഒമാനികൾ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്. ഒമാനി പൗരന്മാരുടെ വലിയ തൊഴിൽ ദാതാക്കളിൽ ഒരാളാണ് ഞങ്ങൾ. രാജ്യത്തിെൻറ കരുത്തുറ്റ സമ്പദ്വ്യവസ്ഥയും നിക്ഷേപക സൗഹൃദ നയങ്ങളും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ സഹായകമാണ്. വരും മാസങ്ങളിൽ സുൽത്താനേറ്റിലുടനീളം കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ് ഒമാൻ-ഇന്ത്യ ഡയറക്ടർ എ.വി. അനന്ത്, ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ശബീർ തുടങ്ങിയവർ സംസാരിച്ചു.
ഉപഭോക്താക്കൾക്ക് നവീനമായ ഷോപ്പിങ് അനുഭവം നൽകുന്ന രീതിയിൽ 1,30,000 ചതുരശ്ര അടിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ഫ്രോസൺ ഫുഡ്, പഴങ്ങൾ എന്നിവക്കായി ഇൻ-സ്റ്റോർ വിഭാഗം, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഗാർഹിക ഉൽപന്നങ്ങൾ, മാംസത്തിനും കശാപ്പിനും പ്രത്യേക കൗണ്ടറുകൾ, ബേക്കറി ഉൽപന്നങ്ങൾ, പുതുതായി ഉണ്ടാക്കിയ ഭക്ഷണങ്ങൾക്കായി ഇൻസ്റ്റോർ അടുക്കള എന്നിവ ഇതിെൻറ പ്രത്യേകതയാണ്.
റസ്റ്റാറൻറ്, കഫേകൾ, കുടുംബ വിനോദ കേന്ദ്രം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ, ഇൻറീരിയറുകൾ, റീട്ടെയിൽ ഫ്ലോർ ലേഔട്ട്, ഇടനാഴി, കൗണ്ടറുകൾ, വിശാലമായ പാർക്കിങ് സൗകര്യം തുടങ്ങിയവ പുതിയ ബ്രാഞ്ചിെൻറ സവിശേഷതകളാണെന്ന് മാനേജ്മെൻറ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.