ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പു​തി​യ ഔ​ട്ട്​​ലെ​റ്റ്​ സു​ഹാ​റി​ലെ ഫ​ല​ജ് അ​ൽ ഖ​ബൈ​ലി​ൽ വ​ട​ക്ക​ൻ

ബ​ത്തി​ന ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സെ​യ്ഫ് ബി​ൻ ഹിം​യാ​ർ അ​ൽ മാ​ലി​ക് അ​ൽ ഷെ​ഹി

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ പുതിയ ഔട്ട്ലെറ്റ് സുഹാറിൽ

മസ്കത്ത്: രാജ്യത്തെ മുൻനിര റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ പുതിയ ഔട്ട്ലെറ്റ് സുഹാറിലെ ഫലജ് അൽ ഖബൈലിൽ പ്രവർത്തനം തുടങ്ങി. സുഹാറിലെ രണ്ടാമത്തെയും ഒമാനിലെ 29ാമത്തെയും ശാഖയാണിത്. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ വടക്കൻ ബത്തിന ഗവർണർ ഷെയ്ഖ് സെയ്ഫ് ബിൻ ഹിംയാർ അൽ മാലിക് അൽ ഷെഹി ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന മാനേജ്മെന്‍റ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. 75,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ശാഖ രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രമായ സുഹാറിലെ ജനങ്ങൾക്ക് വേറിട്ട ഷോപ്പിങ് അനുഭവമായിരിക്കും. ഒന്നിലധികം ചെക്ക്-ഔട്ട് കൗണ്ടറുകളും വിശാല പാർക്കിങ് സൗകര്യവുമുണ്ടാകും.

റമദാനോടനുബന്ധിച്ച് ഭക്ഷണം, പലചരക്ക്, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവക്ക് ആകർഷക ഓഫറും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്ത ഉൽപന്നങ്ങൾക്ക് പ്രത്യേക ഇളവും നൽകും. പ്രമോഷന്‍റെ ഭാഗമായി ഈ വർഷം ലുലു ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി 100,000 റിയാൽ മൂല്യമുള്ള കാഷ് പ്രൈസുകൾ നേടാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. മേയ് ഏഴുവരെ നടക്കുന്ന പ്രമോഷന്‍റെ ഭാഗമായി ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750, 500, 200, 100 റിയാൽ കാഷ് പ്രൈസുകളും നേടാൻ അവസരമുണ്ടാകും.

സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മാർഗനിർദേശത്തിൽ രാജ്യം എല്ലാ മേഖലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന വേളയിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എം.എ. യൂസുഫലി പറഞ്ഞു. ബിസിനസ് അനുകൂല സമീപനം സ്വീകരിക്കുന്ന സുൽത്താനോടും സർക്കാറിനോടും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളിൽ മാത്രമല്ല രാജ്യത്തെ ചെറിയ പട്ടണങ്ങളിൽപോലും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫലജിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ലുലുവിന്‍റെ തനതായ വൈവിധ്യവും മൂല്യവും സേവനവും നൽകുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ലുലു ഹെപ്പർ മാർക്കറ്റ് ഇന്ത്യ-ഒമാൻ ഡയറക്ടർ എ.വി. ആനന്ദ് പറഞ്ഞു. ഫലജ് അൽ ഖബൈലിലെ പുതിയ സ്റ്റോർ സമീപവാസികൾക്ക് പുത്തൻ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുമെന്ന് ലുലു ഗ്രൂപ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു.

Tags:    
News Summary - Lulu Hypermarket's new outlet in Suhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:51 GMT