മസ്കത്ത്: ലോക പരിസ്ഥിതിദിനത്തിൽ ലുലു ഒമാൻ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഷോപ്പിങ് ബാഗുകൾ വിതരണം ചെയ്തു. 500 ബാഗുകളാണ് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകിയത്. പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാഗുകളുടെ വിതരണം സംഘടിപ്പിച്ചതെന്ന് ലുലു അധികൃതർ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നോൺ-ബേയാ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഒഴിവാക്കുകയെന്ന സന്ദേശം ജനങ്ങൾക്ക് പകർന്നുനൽകുകയാണ് പുനരുപയോഗ ഷോപ്പിങ് ബാഗ് വിതരണ കാമ്പയിൻ. പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്ക് കൈമാറാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുനരുപയോഗ ഷോപ്പിങ് ബാഗുകളുടെ വിതരണമെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് റീജ്യനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.