മസ്കത്ത്: റമദാന്റെ ഭാഗമായി രാജ്യത്തെ ലുലു ഔട്ട്ലെറ്റുകളിൽ ഒരുക്കിയ 'ഷോപ് ആൻഡ് വിൻ പ്രമോഷൻ' കാമ്പയിനിന്റെ ഒന്ന്, രണ്ട്, മൂന്ന് ആഴ്ചകളിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് 18, 25, 30 തീയതികളിൽ ബൗഷർ, ദാർസൈത്, വാദി ലവാമി ഔട്ട്ലെറ്റുകളിൽ നടന്ന ഇ-റാഫിൾ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
105 പേർക്കാണ് കാഷ് പ്രൈസുകൾ ലഭിച്ചത്. 5000 റിയാൽ വീതമുള്ള കാഷ് പ്രൈസിന് ഹനാൻ അൽ ബർവാനി, മുഹമ്മദ് ഇസ്മായീൽ അൽ ദോസാവ്കി, ഇ.വി. ദിപിൻ എന്നിവർ അർഹരായി.
യൂസുഫ് അൽഫർസി, മോഹിത് ബാലാനി, മാർവിൻ ലൂപ എന്നിവർ 750 റിയാൽ വീതമുള്ള കാഷ് പ്രൈസും സ്വന്തമാക്കി. ഒമ്പതുപേർ 500 റിയാലിന്റെയും 30 പേർ 200 റിയാലിന്റെയും 60 ആളുകൾ 100 റിയാലിന്റെയും കാഷ് പ്രൈസുകൾക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഷോപ് ആൻഡ് വിൻ പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായി ഈ വർഷം ഉപഭോക്താക്കൾക്കായി 1,00,000 റിയാൽ മൂല്യമുള്ള കാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണ് ലുലു ഔട്ട്ലെറ്റുകളിലൂടെ ഒരുക്കിയിട്ടുള്ളത്.
മറ്റ് ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമെയാണിത്. മാർച്ച് 10 മുതൽ മേയ് ഏഴുവരെ നടക്കുന്ന ഇത്തരത്തിലുള്ള പ്രമോഷനിൽ 281 ഉപഭോക്താക്കൾക്ക് കാഷ് പ്രൈസുകൾ നേടാൻ സാധിക്കും. 10,000 റിയാലിന്റെ ഗ്രാൻഡ് പ്രൈസിന് പുറമെ ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750, 500, 200, 100 റിയാൽ കാഷ് പ്രൈസുകളും നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലുലു സ്റ്റോറുകളിൽനിന്ന് ചുരുങ്ങിയത് പത്ത് റിയാലിന്റെ സാധനങ്ങൾ വാങ്ങുന്നവർക്ക് ഇ-റാഫിൾ നറുക്കെടുപ്പിനായി രജിസ്റ്റർ ചെയ്യാം.
വിജയികളെ അഭിനന്ദിക്കുന്നുവെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. പ്രമോഷന് മികച്ച പ്രതികരണമാണുള്ളത്.
ഇത് സന്തോഷം നൽകുന്ന കാര്യമാണ്. ഷോപ്പിങ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രതിഫലദായകമായ അനുഭവം വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പ്രമോഷൻ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.