മസ്കത്ത്: റമദാനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി ലുലു ഷോറൂമുകളിൽ പരമ്പരാഗത ഒമാനി മാർക്കറ്റുകളുടെ രീതിയിലുള്ള റമദാൻ സൂഖുകൾക്ക് തുടക്കമായി. റമദാനിന് വേണ്ട അവശ്യവസ്തുക്കൾക്ക് പുറമെ ഈത്തപ്പഴം, തേൻ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അലങ്കാര ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ, കർട്ടനുകൾ, പരവതാനികൾ എന്നിവ പ്രത്യേക ഓഫറുകൾ പ്രകാരം റമദാൻ സൂഖിലൂടെ ലഭ്യമാകും.
റമദാൻ സൂഖിന്‍റെ ഉദ്ഘാടനം അൽ അമേറാത്തിലെ നുജും മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അൽ അമേറാത്തിലെ വാലി ഷെയ്ഖ് മുഹമ്മദ് ഹുമൈദ് അൽ ഗബ്ഷി നിർവഹിച്ചു. അൽ അമേറാത്ത് മുനിസിപ്പാലിറ്റി അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ യഹ്‌യ അൽ ഗദാനി, ലുലു ഗ്രൂപ്പിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം ഉപഭോക്താക്കൾക്കായി 1,00,000 റിയാൽ മൂല്യമുള്ള ക്യാഷ് പ്രൈസുകൾ നേടാൻ അവസരമൊരുക്കി ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ ഒരുക്കിയിട്ടുണ്ട്. മറ്റ് ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമെയാണിത്. മാർച്ച് 10 മുതൽ മേയ് ഏഴുവരെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രമോഷനിൽ 281 ഉപഭോക്താക്കൾക്ക് അതിശയകരമായ ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണ് ലഭിക്കുക. 10,000റിയാലിന്‍റെ ഗ്രാൻഡ് ക്യാഷ് പ്രൈസിന് പുറമെ ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750, 500, 200, 100 റിയാൽ ക്യാഷ് പ്രൈസുകളും നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ പിന്തുണക്ക് നന്ദി അറിയിക്കാനായി ആരംഭിച്ച ഷോപ്പ് ആൻഡ് വിന്നിലൂടെ ഈ വർഷത്തെ റമദാൻ പ്രമോഷൻ തികച്ചും വ്യത്യസ്തമാണെന്ന് ഒമാൻ ലുലു റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. ഷോപ്പിങ്ങ് നടത്തുന്ന ഉപഭോക്താകൾക്ക് കൂടുതൽ സമ്മാനം നൽകുക എന്നതാണ് പ്രമോഷനലിലൂടെ ലക്ഷ്യമിടുന്നത്. റമദാനിൽ ആവശ്യമായതെല്ലാം റമദാൻ സൂഖിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പലചരക്ക് സാധനങ്ങൾ, ഫ്രോസൺ ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, ക്ലീനിങ് ആൻഡ് ആക്സസറികൾ, ഹോം ഫർണിഷിങ് വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാണ്. ഗൃഹോപകരണങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെയും തെരഞ്ഞെടുക്കാം. അരി, പാൽപ്പൊടി, പഞ്ചസാര, എണ്ണ, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയ പലചരക്ക് സാധനങ്ങൾ അടങ്ങിയ പ്രത്യേക റമദാൻ കിറ്റുകളും സാധാരണ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. റമദാൻ പങ്കിടുന്നതിന്‍റെ കാലംകൂടിയായതിനാൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാനായി ഒരുക്കിയിട്ടുള്ള സുഗന്ധദ്രവ്യങ്ങൾ, വാച്ചുകൾ, സ്വീറ്റ് ബോക്‌സുകൾ, വിവിധതരം ഗിഫ്റ്റ് ബാസ്‌ക്കറ്റുകൾ എന്നിവക്ക് കിഴിവുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.