മസ്കത്ത്: കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും മലയാള ഭാഷ പരിജ്ഞാനവും പുതിയ തലമുറക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യവുമായി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന മധുരമെന് മലയാളം ഭാഷ പരിശീലന കളരിക്ക് സമാപനം.
സമാപന സമ്മേളനത്തില്‍ എഴുത്തുകാരനും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനുമായ രാജന് വി. കൊക്കൂരി മുഖ്യ സന്ദേശം നല്കി. ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവര്‍ഗീസ് യോഹന്നാന്, ഇടവക സെക്രട്ടറി സജി എബ്രഹാം, മലയാള ഭാഷ പരിശീലകന് ഗോകുല്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, കവിയും മലയാളം മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കട എന്നിവരുടെ ആശംസകള്‍ ചടങ്ങില്‍ സംപ്രേഷണം ചെയ്തു. ഇടവക കോ-ട്രസ്റ്റി ഡോ. കുര്യന് എബ്രഹാം, കണ്‍വീനര്‍ ബിജു ജോണ്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പഠനകിറ്റും വിതരണം ചെയ്തു.
എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മലയാള ഭാഷ പരിശീലന കളരിയില്‍ ഈ വര്‍ഷം നൂറിലധികം കുട്ടികളാണ് പങ്കെടുത്തത്. ഇത് നമ്മുടെ കുട്ടികള്‍ക്ക് മാതൃഭാഷയോടുള്ള അഭിനിവേശമാണ് കാണിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.