മസ്കത്ത്: 75ാമത് മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്നു. മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഗാന്ധിസത്തിനു പ്രസക്തി ഏറിയെന്നും ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി സീനിയർ നേതാവ് എൻ.ഒ. ഉമ്മൻ പറഞ്ഞു. ഭാരതം ഗാന്ധിസത്തിലേക്ക് മടങ്ങണമെന്നും എല്ലാ കോൺഗ്രസ് പ്രവർത്തകരും അതിനു തയാറാകണമെന്നും അധ്യക്ഷത വഹിച്ച ദേശീയ പ്രസിഡന്റ് സജി ഔസഫ് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിനുമുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
ദേശീയ ഉദ്ഗ്രഥന പ്രതിജ്ഞയുമെടുത്തു. ബീന രാധാകൃഷ്ണൻ, നിയാസ് ചെണ്ടയാട്, അബ്ദുൽ കരീം, റിസ്വിൻ ഹാനിഫ, മമ്മൂട്ടി ഇടകുനം, മുംതാസ് സിറാജ് എന്നിവർ സംസാരിച്ചു, തോമസ് മാത്യു, കിഫിൽ, മണികണ്ഠൻ, ഷാനു മനകര, ജോർജ് വർഗീസ്, സിറാജ്, ഷാനവാസ്, റിലിൻ, ഷാജു, ഷൈജു എന്നിവർ നേതൃത്വം നൽകി. ബിന്ദു പാലക്കൽ സ്വാഗതവും ബിനീഷ് മുരളി നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള എല്ലാം റീജനൽ, ഏരിയ, യൂനിറ്റ് കമ്മിറ്റിയിലും മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തിയെന്ന് ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ അറിയിച്ചു.
മസ്കത്ത്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാമത് രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സേവ് ഒ.ഐ.സി.സി ഒമാന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗാന്ധിജിയെ വധിച്ചവർക്കുപോലും വീരപരിവേഷം നല്കുന്ന അപകടകരമായ കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നതെന്നും വരും തലമുറക്ക് ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ പകര്ന്നുനല്കാന് നമ്മള് മുന്‍കൈയെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി (എസ്) ഉപദേശക സമിതി ചെയര്മാന് ഹൈദ്രോസ് പതുവന പറഞ്ഞു. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവില്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍, നസീര്‍ തിരുവത്ര എന്നിവര്‍ ഭദ്രദീപം കൊളുത്തി. വൈസ് പ്രസിഡന്റുമാരായ ഹംസ അത്തോളി, മോഹന്‍ കുമാര്‍, നിധീഷ് മാണി, മനാഫ് തിരുനാവായ, സെക്രട്ടറിമാരായ നൂറുദ്ദീന്‍ പയ്യന്നൂര്‍, റാഫി ചക്കര, സജി തോമസ്, എ.എം. ശരീഫ്, പ്രിട്ടോ സാമുവല്‍, ഹരിലാല്‍ വൈക്കം, കമ്മിറ്റി അംഗങ്ങളായ ബാബു ചിറ്റിലപ്പിള്ളി, മനോഹരന് കണ്ണൂര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
തുടര്‍ന്ന് ഗാന്ധി സ്മൃതികള്‍ ഉണര്‍ത്തുന്ന പ്രാർഥന ഗാനത്തോടെ പുഷ്പാര്‍ച്ചനയും നടന്നു. ജനറല്‍ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും ട്രഷറര്‍ സതീഷ് പട്ടുവം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.