മസ്കത്ത്: ആഗോള ജ്വല്ലറി റീട്ടെയിൽ രംഗത്തെ മുൻനിര ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ സീസണ് ആഘോഷമാക്കാൻ 'ഹാർട്ട് ടു ഹാർട്ട' എന്ന പേരിൽ ഡയമണ്ട്സിന്റെയും 18 കാരറ്റ് സ്വർണാഭരണ ശ്രേണിയുടെയും സ്പെഷൽ എഡിഷൻ ആഭരണശേഖരം അവതരിപ്പിച്ചു. ഉപഭോക്താക്കൾക്കിടയിൽ ഹാർട്ട് ഷേപ്ഡ് ആഭരണങ്ങളുടെ ആവശ്യകത കൂടുന്ന സാഹചര്യത്തിലാണ് ഈ ആകർഷക ശേഖരം അവതരിപ്പിച്ചിരിക്കുന്നത്. വിവിധ രീതികളിൽ പ്രണയത്തെ പ്രതിനിധാനംചെയ്യുന്ന 100ൽ അധികം ഡിസൈനുകളുള്ള അതുല്യമായ ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരുടെയും ബജറ്റിന് യോജിച്ച 100 റിയാൽ മുതലുള്ള വിലയിൽ ഈ ശേഖരം ലഭ്യമാണ്.
ഡയമണ്ടിലും 18 കാരറ്റിൽ തീർത്ത പെൻഡന്റുകൾക്ക് പുറമേ, ഹാർട്ട് ഷേപ്പിലുള്ള ഡയമണ്ട് ബാംഗിൾസ്, ബ്രെയിസ് ലെറ്റുകൾ, റിങ്ങുകൾ, ഡബിൾ സൈഡഡ് പെന്റഡന്റുകളും കമ്മലുകളുമുള്ള നെക്ലേസ് സെറ്റുകൾ തുടങ്ങിയവയും പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 18 കാരറ്റിൽ ഡിസൈൻ ചെയ്ത പേഴ്സണലൈസ്ഡ് നെയിം റിങ്ങുകളും ലഭ്യമാണ്. പ്രിയപ്പെട്ടവരുടെ പേരിൽ ഇത്തരം റിങ്ങുകൾ പ്രത്യേകം രൂപകൽപന ചെയ്ത് സമ്മാനിക്കാൻ സാധിക്കും. ഫെബ്രുവരി 14 വരെ ഈ പ്രമോഷൻ എല്ലാ മലബാർ ഗ്ലോഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ലഭ്യമായിരിക്കും. ആഭരണ ശേഖരങ്ങൾ www.malabargoldanddiamonds.com ലൂടെ ഓൺലൈനായും വാങ്ങാം. ഈ സീസണിൽ പ്രത്യേകമായി അവതരിപ്പിക്കുന്ന എക്സ്ക്ലൂസിവ് ജ്വല്ലറി 'ഹാർട്ട് ടു ഹാർട്ട്' ശേഖരം പ്രിയപ്പെട്ടവർക്കുള്ള മികച്ച സമ്മാനമായിരിക്കുമെന്ന് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഈ പ്രമോഷനു പുറമേ, പ്രത്യേക രൂപകൽപനയോെട സ്വർണ, വജ്രാഭരണങ്ങളുടെ അപൂർവ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഓരോ ഉപഭോക്താവിന്റെ അഭിരുചിക്കും ബജറ്റിനും യോജിച്ച രീതിയിലാണ് ഈ ശേഖരം അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.