മസ്കത്ത്: പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ റൂവിയിലെ വെസ്റ്റ് ഗേറ്റ് മാളിലെ ഷോറൂമിൽ ബ്രാൻഡഡ് ജ്വല്ലറി എക്സിബിഷനായ ‘ആർട്ടിസ്ട്രി ഷോയുടെ’ ഏറ്റവും പുതിയ പതിപ്പിന് തുടക്കമായി. ജൂൺ മൂന്നുവരെയായിരിക്കും പ്രമോഷൻ. ’ആർട്ടിസ്ട്രി’ ഷോ ആഭരണ പ്രേമികൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവത്തിന് പുറമെ ബ്രാൻഡിൽനിന്നുള്ള മികച്ച ആഭരണ കരകൗശലത്തിന്റെ വൈവിധ്യങ്ങൾ അടുത്തറിയാനുമുള്ള അവസരവും നൽകും.
മലബാർ ഗോൾഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസീവ് ബ്രാൻഡുകളായ മൈൻ, ഇറ, വിരാസ്, എത്നിക്സ്, െപ്രെഷ്യ, ഡിവൈൻ എന്നിവയിൽനിന്ന് ലോകമെമ്പാടുനിന്നുമുള്ള മികച്ച ഡിസൈനുകൾ തിരഞ്ഞെടുത്താണ് ആർട്ടിസ്ട്രി ഷോയിൽ ഒരുക്കിയിക്കുന്നത്. മലബാർ ഗോൾഡ് ഡയമണ്ട്സ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ആഭരണങ്ങളുടെ സമാഹാരമാണ് ആർട്ടിസ്ട്രി പ്രദർശനമെന്ന് ഒമാൻ റീജിയനൽ ഹെഡ് കെ. നജീബ് പറഞ്ഞു.
രൂപകൽപനയിൽ പ്രത്യേകതകൾ ഇഷ്ടപ്പെടുന്ന ആഭരണേപ്രമികളെ ഇത് ഏറെ ആകർഷിക്കുമെന്നുറപ്പാണ്. സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിലുടനീളമുള്ള ആഭരണങ്ങൾ എക്സിബിഷനിൽ ലഭ്യമാണ് ഒമാനിലെ ഏറ്റവും വലിയ ജ്വല്ലറിയായ റൂവിയിലെ ഷോറൂം സന്ദർശിക്കാനും അവിടെ ഒരുക്കിയിരിക്കുന്ന ദൃശ്യ വിരുന്ന് ആസ്വദിക്കാനും എല്ലാവരെയും അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ ഉപഭോകതാക്കൾക്ക് സൗജന്യ സ്വർണ നാണയങ്ങളും നേടാനും അവസരം ഒരുക്കിയിയിട്ടുണ്ട്. 500 റിയാൽ വിലയുള്ള വജ്രാഭരണങ്ങൾ, അമൂല്ല്യ രത്നാഭരണങ്ങൾ എന്നിവ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ നാണയവും, 300 റിയാൽ വിലയുള്ള പർച്ചേസുകൾക്ക് അര ഗ്രാം സ്വർണ നാണയവും സൗജന്യമായി ഉപഭോകതാക്കൾക്ക് സ്വന്തമാക്കാം. 4000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന റൂവിയിലെ വെസ്റ്റ് ഗേറ്റ് മാളിലെ ഷോറൂം, 20ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അതിമനോഹരമായ ആഭരണങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ആഢംബര കസ്റ്റമർ ലോഞ്ച്, വാലെറ്റ് പാർക്കിങ്ങ് സൗകര്യം എന്നിവയും ഷോറൂമിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.