കെ.​കെ. സു​നി​ൽ കു​മാ​ർ (പ്ര​സി), അ​നു​ച​ന്ദ്ര​ൻ (സെ​ക്ര), ശ്രീ​കു​മാ​ർ (ട്ര​ഷ) 

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​സ്ക​ത്തി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യാ​ണ്​ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഭാ​ര​വാ​ഹി​ക​ളെ ഉ​പ​ദേ​ശ​ക​സ​മി​തി, പ്ര​വ​ർ​ത്ത​ക​സ​മി​തി എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ ഉ​പ​ദേ​ശ​ക​സ​മി​തി​യി​ലേ​ക്ക് ഡോ. ​ജെ. ര​ത്ന​കു​മാ​ർ, അ​ഹ​മ്മ​ദ് റ​യീ​സ്, വി​ൽ​സ​ൺ ജോ​ർ​ജ്, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, ബാ​ല​കൃ​ഷ്ണ​ൻ കു​നി​മ്മ​ൽ എ​ന്നീ അ​ഞ്ചു​പേ​രാ​ണു​ള്ള​ത്.

ഡോ. ​ജെ. ര​ത്ന​കു​മാ​ർ ചെ​യ​ർ​മാ​നാ​യ ഇ​രു​പ​തം​ഗ പ്ര​വ​ർ​ത്ത​ക​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി​യാ​യി അ​നു​ച​ന്ദ്ര​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​മാ​രാ​യി രാ​ജീ​വ് മ​ഹാ​ദേ​വ​ൻ, അ​നു​പ​മ എ​ന്നി​വ​രും ട്ര​ഷ​റ​റാ​യി മ​ല​യാ​ളം വി​ങ് ക​ൺ​വീ​ന​ർ ശ്രീ​കു​മാ​റി​നെ​യു​മാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. നി​ല​വി​ൽ ഓ​ൺ​ലൈ​നി​ലും ഓ​ഫ് ലൈ​നി​ലു​മാ​യി അ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ മ​ല​യാ​ളം മി​ഷ​ന്റെ കീ​ഴി​ൽ ഒ​മാ​നി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഭാ​ഷ എ​ന്ന ഒ​രു വി​കാ​രം മാ​ത്രം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് പു​നഃ​സം​ഘ​ട​ന എ​ന്നും ഡ​യ​റ​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ല​യാ​ളം മി​ഷ​ൻ ക്ല​ബു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക എ​ന്നൊ​രു പ്ര​വ​ർ​ത്ത​നം കൂ​ടി മി​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സ​ലോ​ക​ത്ത് നൂ​റ് ശ​ത​മാ​നം മ​ല​യാ​ള ഭാ​ഷാ സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യ​മാ​ണ് മ​ല​യാ​ളം മി​ഷ​നു​ള്ള​ത്. അ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​യാ​ളം മി​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഈ ​ല​ക്ഷ്യം നേ​ടു​ന്ന​തി​നാ​യി ഒ​മാ​നി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന്റെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ളം മി​ഷ​ൻ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കു​മാ​ർ, മു​ൻ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ വി​ൽ​സ​ൺ ജോ​ർ​ജ്, ഡോ. ​ജെ. ര​ത്ന​കു​മാ​ർ, കെ.​കെ. സു​നി​ൽ​കു​മാ​ർ, അ​നു​ച​ന്ദ്ര​ൻ, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malayalam Mission Oman Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.