മസ്കത്ത്: ‘മലയാള പെരുമ എന്ന തലക്കെട്ടിൽ’ കേരള തനിമയാർന്ന വിവിധ കലാപരിപാടികളോടെ മലയാളം ഒമാൻ ചാപ്റ്റർ 68ാം കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു.
സി.എം. നജീബ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതിയും മതസൗഹാർദവും ലോകത്തിനുതന്നെ മാതൃകയാണെന്നും കേരളത്തിന്റ മാനവ ഐക്യവും സാഹോദര്യവും നിലനിൽക്കാൻ പ്രവാസികൾക്കിടയിൽ നടക്കുന്ന ഒത്തുചേരലുകളും ആഘോഷങ്ങളും ഉപകരിക്കട്ടെയെന്നും സി.എം. നജീബ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സുർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഹസ്ബുല്ല മദാരി മുഖ്യാതിഥിയായി. മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും രാജൻ കോക്കുരി നന്ദിയും പറഞ്ഞു. ഭാരവാഹികളായ അനിൽ ജോർജ്, അജിത് പയ്യന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.