തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 658 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്: അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​രി​ശോ​ധ​ന വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തു​ട​രു​ന്നു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ഒ​ക്ടോ​ബ​റി​ൽ 658 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗ​വ​ർ​ണ​റേ​റ്റി​ലെ ലേ​ബ​ർ ഡ​യ​റ​ക്ട​റേ​റ്റ്, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സി​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജോ​ലി ഉ​പേ​ക്ഷി​ച്ച 425 പേ​ർ, റ​സി​ഡ​ൻ​സി ക​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ, തൊ​ഴി​ലു​ട​മ​ക​ള​ല്ലാ​ത്ത​വ​ർ​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്ത 68 പേ​ർ, വ​ർ​ക്ക് പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഒ​മാ​നി തൊ​ഴി​ലു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന 106 പേ​ർ, സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന 59 പേ​ർ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. 49 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം 26 വി​ദേ​ശി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രും.

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്​. സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഡി​സം​ബ​റി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.  

Tags:    
News Summary - Violation of labour law- 658 expatriates arrested in North Batinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.