സുഹാർ: സുഹാർ കോർണിഷ് മലയാളി ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ ചെന്നൈ സുഹാർ ജേതാക്കളായി. മുംബൈ സ്റ്റാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫലജിലെ മൂന്ന് ഗ്രൗണ്ടിലായി അരങ്ങേറിയ ടൂർണമെന്റിൽ 16 ടീമുകൾ മത്സരിച്ചു.
ഏഴ് ഓവർ വീതമുള്ള നോക്ക് ഔട്ട് ടൂർണമെന്റാണ് സംഘടിപ്പിച്ചത്. വെളിച്ചക്കുറവ് മൂലം ഫൈനൽ ആറ് ഓവറായി ചുരുക്കിയാണ് മത്സരം അവസാനിപ്പിച്ചത്.ഫൈനലിലെ മികച്ച കളിക്കാരനായി ചെന്നൈ സുഹാർ കിങ്സിന്റെ അദീൽ അർഹനായി.
മികച്ച ബൗളർക്കുള്ള പുരസ്കാരവും മികച്ച സീരീസിലെ താരത്തിനുള്ള പുരസ്കാരവും അദീൽ തന്നെ സ്വന്തമാക്കി. സീരീസിലെ മികച്ച ബാറ്റ്സ്മാനുള്ള പുരസ്കാരത്തിന് മുംബൈ സ്റ്റാറിന്റെ താരം അക്ഷയ് അർഹനായി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫിയും സ്നേഹോപഹാരവും ക്ലബിന്റെ ഭാരവാഹികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.