സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മലയാള വിഭാഗം മലയാളപ്പെരുമ എന്ന പേരിൽസംഘടിപ്പിക്കുന്ന ബാലകലോത്സവം 2024 ഉദ്ഘാടനത്തിന്റെയും കേരളപ്പിറവി ആഘോഷങ്ങളുടെയും ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ വെള്ളിയാഴ്ച വൈകിട്ട് 7. 30ന് പ്രദീപ് പൂലാനിയുടെ സ്റ്റേജ് ഷോയോടു കൂടി പരിപാടികൾ ആരംഭിക്കും. രാത്രി എട്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. രാകേഷ് കുമാർ ഝാ, ഡോ.കെ. സനാതനൻ, ദീപക് പഠാങ്കർ, ഡോ. അബൂബക്കർ സിദ്ദിഖ്, ഡി. ഹരികുമാർ എന്നിവർ സംബന്ധിക്കും. പ്രദീപ് പൂലാനിയുടെ വ്യത്യസ്തമാർന്ന പരിപാടികൾ, സലാലയിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
സലാല വിമാനത്താവളത്തിൽ എത്തിയ വി.ടി. മുരളി, പ്രദീപ് പുലാനി എന്നിവരെ മലയാള വിഭാഗം കൺവീനർ എ.പി.കരുണൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.