സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം മൂന്നു മാസമായി നടത്തിവന്ന ബാലകലോത്സവം സമാപിച്ചു.
ക്ലബ് മൈതാനിയിൽ നടന്ന സമാപന പരിപാടി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം കൺവീനർ സി.വി. സുദർശനൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ, സണ്ണി ജേക്കബ്, ഡോ. രാജശേഖരൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു. മലയാള വിഭാഗവുമായി സഹകരിച്ചു പ്രവർത്തിച്ച വിവിധ സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമുള്ള മെമന്റോ ചടങ്ങിൽ വിതരണം ചെയ്തു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അദ്വൈത് മനോജിനും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട ദേവ്ന രമ്യ ജോയിഷിനും ട്രോഫികളും സ്വർണ പതക്കങ്ങളും നൽകി.
കൾച്ചറൽ സെക്രട്ടറി ശ്രീജി നായർ സ്വാഗതവും വി.ആർ. മനോജ് നന്ദിയും പറഞ്ഞു. ദിവ്യ മനോജ്, അപർണ വരുൺ എന്നിവർ അവതാരകരായി. ദിൽരാജ് ആർ. നായർ, പി.ടി. സബീർ, ദീപക് മോഹൻദാസ്, അജിത്, അബ്ദുസലാം, കീർത്തി അഭിലാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.