ഒമാനിൽ കോവിഡ്​ ബാധിച്ച്​ മലയാളി ഡോക്​ടർ മരിച്ചു

മസ്​കത്ത്​: ഒമാനിലെ ബുറൈമിയിൽ സ്വകാര്യക്ലനിക്കിൽ പ്രവർത്തിച്ചിരുന്ന മലയാളി ഡോക്​ടർ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ ( 51) ആണ്​ മരിച്ചത്​. കഴിഞ്ഞ 12 വർഷമായി ഒമാനിലുള്ള ഇദ്ദേഹം അറ്റ്ലസ് ഹോസ്‌പിറ്റൽ, എൻ.എം.സി ഹോസ്​പിറ്റൽ, സലാലയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും ജോലി ചെയ്​തിട്ടുണ്ട്​. ഒന്നര മാസം മുമ്പ്​ അവധിക്ക്​ നാട്ടിൽ പോയി മടങ്ങിയെത്തിയതാണ്​. ഭാര്യ: സബിത. സംസ്​കാരം സൊഹാർ ശ്​മശാനത്തിൽ നടക്കും.

Tags:    
News Summary - malayali docter died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.