സുഹാർ: അരുണാചൽ നാടോടി നൃത്ത ചുവടുകളുമായി മലയാളി കലാകാരികൾ അരങ്ങിലെത്തിയത് ശ്രദ്ധേയമായി. സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ‘കളേഴ്സ് ഓഫ് ഇന്ത്യ’ എന്ന പരിപാടിയിലാണ് ആരുണാചൽ നാടോടി നൃത്തവുമായി ആറു മലയാളി വനിതകൾ രംഗത്തെത്തിയത്. ‘നയ്ശി’ എന്ന ഗോത്ര സംസ്കാരത്തിന്റെ കലാ രൂപമായ ‘റിക്കാം പാഡ’എന്ന ന്യത്ത രൂപമാണ് അവതരിപ്പിച്ചത്. അനു നാരിഷ്, ജീജ സുനിൽ, രാധിക ജയൻ, മിനി സൂസൻ, ലക്ഷ്മി രാജ്, രമ്യ ദിയുപിൻ എന്നിവർ അരുണാചലിലെ പാരമ്പര്യ ഫോക്ക് ഡാൻസിന്റെ വേഷങ്ങൾതന്നെ അണിഞ്ഞായിരുന്നു ചുവടുകൾ വെച്ചത്.
ക്ലാസിക്കൽ ഡാൻസിലും, തിരുവാതിര മുതലായ കലാപരിപാടികൾ വേദികളിൽ അവതരിപ്പിക്കുന്ന കലാകാരികളാണ് ഇവർ. ആരുണാചൽ നാടോടി രൂപം തിരഞ്ഞെടുത്തത് കാണികൾക്ക് കൗതുകമാകട്ടെയെന്ന് കരുതിയാണെന്നും ഇവർ പറയുന്നു. നിരവധി വ്യത്യസ്ത കലാരൂപങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവതരിപ്പിച്ച കളേഴ്സ് ഓഫ് ഇന്ത്യ മികച്ച പരിപാടിയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.