മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ അനുമതിയില്ലാതെ മരംമുറിച്ച സംഭവത്തിൽ ഒരാളെ പരിസ്ഥിതി അതോറിറ്റി അറസ്റ്റ് ചെയ്തു. അൽസലീൽ നാച്ചുറൽ പാർക്കിൽനിന്നായിരുന്നു സ്വദേശിയായ പൗരൻ മരം മുറിച്ചിരുന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ യൂനിറ്റാണ് ഇയാളെ പിടികൂടുന്നത്. പിടിച്ചെടുത്ത മരത്തടികൾ കണ്ടുകെട്ടി. നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വന്യജീവികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ഇത്തരം ലംഘനം കണ്ടെത്തിയാൽ 80071999എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.