മസ്കത്ത്: സംരക്ഷിത പ്രദേശമായ ദമാനിയാത്ത് ദ്വീപിൽ മാലിന്യം തള്ളിയ കേസിൽ ഒരു സംഘം സഞ്ചാരികളെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. അധികൃതരുടെ അനുമതിയില്ലാതെ ദ്വീപിൽ ക്യാമ്പ് ചെയ്തവർക്കെതിരെയാണ് അതോറിറ്റിയുടെ തെക്കൻ ബാത്തിന ഗവർണറേറ്റ് ഡിപ്പാർട്മെൻറ് നടപടി സ്വീകരിച്ചത്. ക്യാമ്പ് കഴിഞ്ഞ ശേഷം പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളിയാണ് ഇവർ മടങ്ങിയത്. ദമാനിയാത്ത് ദ്വീപ് സന്ദർശിക്കുന്നവർ നിയമങ്ങൾ പാലിക്കണമെന്നും ദ്വീപിെൻറ ഭംഗി കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.