മ​ഞ്ഞ​പ്പ​ട ജൂ​നി​യ​ർ സൂ​പ്പ​ർ ക​പ്പ്​ അ​ണ്ട​ർ 17 ടൂ​ർ​ണ​മെ​ന്റ് ഇ​ന്ന്​

മ​സ്ക​ത്ത്​: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട​യു​ടെ ഒ​മാ​ൻ ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​നി​യ​ർ സൂ​പ്പ​ർ ക​പ്പ്​ അ​ണ്ട​ർ 17 ടൂ​ർ​ണ​മെ​ന്റ്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ഹെ​യി​ലി​ലെ ഈ​ഗി​ൾ​സ് മൈ​താ​നി​യി​ൽ ന​ട​ക്കും.​

ഒ​മാ​നി​ലെ പ്ര​വാ​സി കൗ​മാ​ര താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ മ​ഞ്ഞ​പ്പ​ട ഒ​മാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ആ​ദ്യ ചു​വ​ടു​​വെ​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ്‌ സു​ജേ​ഷ് ചേ​ലോ​റ​യും ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ വൈ​ശാ​ഖും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക്​ കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​ങ്ങ​ളും ന​ൽ​കു​മെ​ന്ന്​ ടൂ​ർ​ണ​മെ​ന്‍റ്​ ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Manjapada Junior Super Cup Under 17 Tournament Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.