മസ്കത്ത്: മഞ്ഞപ്പട സൂപ്പർ കപ്പ്-2023ന്റെ ടീമുകളുടെ ഗ്രൂപ് നിർണയവും ട്രോഫി പ്രകാശനവും സംഘടിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം ഓണാഘോഷ പരിപാടികളും കൂടി ഉള്‍പ്പെടുത്തിയാണ് മഞ്ഞപ്പട സൂപ്പര്‍ കപ്പ് 2023 അണിയിച്ചൊരുക്കിയിട്ടുള്ളത്.
ഈ മാസം 25ന് കെ.എം.എഫ്.എയുടെ പിന്തുണയോടെയും നിയമാവലികളനുസരിച്ചും അല്‍ ഹൈല്‍ ഈഗിള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ യൂനിറ്റി ഫുട്ബാള്‍ അക്കാദമി, എ.ടി.എസ് പ്രോസോണ്‍ അക്കാദമി എഫ്.സി, റിയലക്സ് എഫ്.സി, എഫ്.സി കേരള, യുനൈറ്റഡ് കേരള എഫ്.സി, നേതാജി എഫ്.സി, ബൗഷര്‍ എഫ്.സി, മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി, നെസ്റ്റോ എഫ്.സി, സ്മാഷേഴ്സ് എഫ്.സി, നിസ്വ എഫ്.സി, സയ്നോ എഫ്.സി സീബ്, ഷൂട്ടേഴ്സ് ഡൈനാമോസ് എഫ്.സി, അല്‍ സലാമ പോളിക്ലിനിക് എഫ്.സി മബേല, ബ്രദേഴ്സ് എഫ്.സി ബര്‍ക, കെ.എം.സി.സി മത്ര എന്നീ ഒമാനിലെ പ്രമുഖ പ്രവാസി ടീമുകള്‍ കൊമ്പുകോര്‍ക്കും.
ടൂര്‍ണമെന്റ് ദിനം ഗാലറിയില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന കാണികള്‍ക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളും അരങ്ങേറും. ടൂര്‍ണമെന്റിലെ വളന്റിയേഴ്സിനുള്ള ജഴ്സി പ്രകാശനവും ചടങ്ങില്‍ നടന്നു.
കാഷ് പ്രൈസിനും മഞ്ഞപ്പട സൂപ്പർ കപ്പിനും വേണ്ടി നാലു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ലീഗ്, നോക്ക്ഔട്ട് മത്സരങ്ങള്‍ വൈകീട്ട് നാലു മണിക്ക് ആരംഭിക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിജയികൾക്കുള്ള ട്രോഫികള്‍ക്കും കാഷ് പ്രൈസിനും പുറമെ ഒട്ടനവധി വ്യക്തിഗത ട്രോഫികളും ടൂര്‍ണമെന്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.