മസ്കത്ത്: അൽ മൗജ് മസ്കത്ത് മാരത്തണിൽ ഇത്തവണ മൂന്ന് ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. കുട്ടികളുടെ കൂട്ടയോട്ടം, മാരത്തൺ റിലേ, ചാരിറ്റി ഫൺ റൺ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ. ഇതോടെ, മാരത്തണിലെ മൊത്തം ഇനങ്ങൾ ആറായി. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഒാട്ടം എന്നിവയായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ജനുവരി 18, 19 തീയതികളിലാണ് മസ്കത്ത് മാരത്തൺ നടക്കുക. 5000ത്തിലധികം പേർ മത്സരത്തിൽ പെങ്കടുക്കും. പുതുതായി ഉൾപ്പെടുത്തിയ കുട്ടികളുടെ കൂട്ടയോട്ടം മൂന്നു വിഭാഗങ്ങളിലായാണ് നടക്കുക.
ഏഴ്, എട്ട് വയസ്സുകാർക്ക് ഒരു കിലോമീറ്റർ, ഒമ്പത്, പത്ത് വയസ്സുകാർക്ക് രണ്ടര കിലോമീറ്റർ, 11, 12 വയസ്സുകാർക്ക് നാല് കിലോമീറ്റർ എന്നിങ്ങനെയാണ് മൂന്നു വിഭാഗങ്ങൾ. നാലുമുതൽ ആറു വരെ അംഗങ്ങളുള്ള ടീമുകൾക്കാണ് മാരത്തൺ റിലേ നടത്തുക. മൊത്തം 42 കിലോമീറ്ററാണ് റിലേയിൽ ഒാടാനുണ്ടാവുക. പുരുഷ, വനിത ടീമുകൾക്ക് പുറമെ മിക്സഡ് ടീമുകൾക്കും റിലേയിൽ മത്സരിക്കാം. എല്ലാവർക്കും മത്സരിക്കാവുന്ന തരത്തിൽ ഒാപൺ മത്സരമായാണ് റിലേ നടത്തുക. പ്രമേഹത്തിനെതിരായ കാമ്പയിനിെൻറ ഭാഗമായി നടത്തുന്ന ചാരിറ്റി ഫൺ റൺ അഞ്ചു കിലോമീറ്ററാണ് ഉണ്ടാവുക.
മസ്കത്ത് മാരത്തൺ അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധേയമായിവരുകയാണ്. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ചാണ് മാരത്തൺ വിപുലമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞവർഷം 1290 പേർ പെങ്കടുത്ത മത്സരത്തിൽ ഇത്തവണ 5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തത് ആഗോളതലത്തിൽ മത്സരത്തിന് വർധിച്ചുവരുന്ന പ്രീതിയാണ് കാണിക്കുന്നത്. മാരത്തൺ റൂട്ടുകൾ ഉടൻ സംഘാടക സമിതി പ്രഖ്യാപിക്കും. സുഖകരമായ കാലാവസ്ഥയിലായിരിക്കും മത്സരമെന്നതിനാൽ കൂടുതൽ പേർ ആകർഷിക്കപ്പെടും. ജനുവരി 18, 19 തീയതികളിൽ താപനില 17 മുതൽ 25 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കഴിഞ്ഞവർഷം പുരുഷ മാരത്തണിൽ ബെൽജിയൻ അത്ലറ്റ് പിയറെ ബ്രൂയറും വനിത മാരത്തണിൽ െഎസ്ലാൻഡിെൻറ ആസ്റ്റ പാർക്കറുമായിരുന്നു ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.