മസ്കത്ത്: വടക്കൻ ബാത്തിന മറൈൻ ഫെസ്റ്റിവൽ സുഹാറിലെ വിലായത്തിലെ അൽ മണിയൽ പാർക്കിൽ സമാപിച്ചു. മന്ത്രിമാരുടെ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സയ്യിദ് സുലൈമാൻ ബിൻ ഹമൂദ് അൽ ബുസൈദിയുടെ മേൽനോട്ടത്തിലായിരുന്നു സമാപന ചടങ്ങുകൾ. ഉത്സവം വിജയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഉൽപ്പാദനക്ഷമമായ കുടുംബങ്ങളുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കിനെ ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി അഭിനന്ദിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനിന്ന ഉത്സവ പരിപാടികളിൽ 384,474ലധികം ആളുകളാണ് എത്തിയത്. ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ അവരുടെ സ്റ്റാളുകൾ വഴി 40,000 റിയാലിന്റെ കച്ചവടവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.