മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് സൂറിൽ വർണാഭ തുടക്കം

മ​സ്ക​ത്ത്​: ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ലി​ന്​ തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ സൂ​ർ വി​ലാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി (ഒ​മി​ഫ്‌​കോ), ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി ക​മ്പ​നി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി 19 വ​രെ നീ​ണ്ടു​നി​ൽ​ക്കും. വാ​ണി​ജ്യ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും നൂ​റ്റാ​ണ്ടു​ക​ളാ​യി ക​പ്പ​ൽ നി​ർ​മാ​ണ​വു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ലും സൂ​ർ വി​ലാ​യ​ത്തി​ന്റെ ച​രി​ത്ര​പ​ര​വും വ​ർ​ത്ത​മാ​ന​കാ​ല​വു​മാ​യ പ​ങ്ക് ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ക​യാ​ണ്.

സ​മു​ദ്ര പൈ​തൃ​ക ഗ്രാ​മം, ഒ​മാ​നി ഫു​ഡ് കാ​ർ​ണി​വ​ൽ, സ​മു​ദ്ര പൈ​തൃ​ക ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കോ​ർ​ണ​ർ, നാ​ട​ൻ ക​ല​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു​ള്ള തി​യ​റ്റ​ർ, നാ​ടോ​ടി ക​ളി​ക​ൾ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഗ​വ​ർ​ണ​റേ​റ്റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ക​ട​ൽ യാ​ത്ര​യു​ടെ അ​നു​ക​ര​ണ​വും ഒ​മാ​നി ക​പ്പ​ലു​ക​ളു​ടെ യാ​ത്ര​യും ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​വും ഫെ​സ്റ്റി​വ​ലി​ൽ അ​വ​ത​രി​പ്പി​ക്കും. ​

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ട്ടം പ​റ​പ്പി​ക്ക​ൽ കാ​ണി​ക​ൾ​ക്ക്​ ന​വ്യാ​നു​ഭ​മാ​യി. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ വ​ൺ ഇ​ന്ത്യ കൈ​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ അ​ബ്​​ദു​ല്ല മാ​ളി​യേ​ക്ക​ൽ, കേ​ര​ള കൈ​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ അ​ബ്ബാ​സ്​ ക​ള​ത്തി​ൽ എ​ന്നി​വ​രു​ടെ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ട്ടം പ​റ​പ്പി​ച്ചി​രു​ന്ന​ത്​. ഒ​മാ​ൻ കൈ​റ്റ്​ ടീ​മു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ആ​ളു​ക​ൾ​ക്ക്​ പ​ട്ടം പ​റ​പ്പി​ക്ക​ലി​ൽ പ​രി​ശീ​ല​ന​വും ഇ​വ​ർ ന​ൽ​കു​ന്നു​ണ്ട്.

Tags:    
News Summary - Maritime Heritage Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.