മസ്കത്ത്: ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശകരുടെ മനംകവരുന്നു. ഈ മാസം 19വരെ നടക്കുന്ന പരിപാടി വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിൽ സൂറിന്റെ പങ്ക് ഉയർത്തിക്കാട്ടുകയാണ് ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. തനത് നാടൻ കലകളും സാംസ്കാരിക പരിപാടികളും ആസ്വാദകർക്ക് പുത്തൻ അനുഭവമാണ് പകർന്നു നൽകുന്നത്.
സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, സാംസ്കാരിക പരിപാടികൾക്കുള്ള തിയറ്റർ, നാടോടി കളികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.
ഗവർണറേറ്റിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. പരമ്പരാഗത കടൽയാത്രയുടെ അനുകരണവും ഒമാനി കപ്പലുകളുടെ യാത്രയും ചരക്കുകൾ കൊണ്ടുപോകുന്നതിനും കയറ്റുന്നതിനുമുള്ള സംവിധാനവും ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി വീക്ഷിക്കാനായി നൂറ് കണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. വിവിധ മത്സരങ്ങളിൽ യുവാക്കളും കുട്ടികളും ആവേശത്തോടെയാണ് പങ്കാളിയാകുന്നത്. പുതുതലമുറക്ക് പരമ്പരാഗത കലകളുടെയും ജീവിത രീതികളുടെയും കൈമാറ്റം കൂടിയായി ഫെസ്റ്റിവൽ മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.