മസ്കത്ത്: വാദി കബീർ മാർസ് ഹൈപ്പർമാർക്കറ്റിൽ തെക്കേ ഇന്ത്യൻ വിഭവങ്ങളുടെ ഭക്ഷ്യോത്സവവും പാചക മത്സരവും സംഘടിപ്പിച്ചു. ക്യൂൻസ് റസ്റ്റാറൻറുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തെക്കേ ഇന്ത്യൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ അണിനിരത്തിയ ഭക്ഷ്യോത്സവം നിരവധി പേരെ ആകർഷിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ പാചക മത്സരത്തിൽ 16 പേർ പെങ്കടുത്തു. ശിൽപ പ്രവീൺ ഒന്നാം സമ്മാനവും സുഷമ എം. നായർ, ഷബീന എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. മാർസ് ഗ്രൂപ് ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ പിള്ള, മാർസ് ഹൈപർ മാർക്കറ്റിെൻറയും ക്യൂൻസ് റസ്റ്റാറൻറിെൻറയും മുതിർന്ന മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.