മാ​ർ​ത്തോ​മ ച​ർ​ച്ച് ഇ​ൻ ഒ​മാ​ൻ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച് ഒ​മാ​ൻ ഇ​ട​വ​ക; ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ നാ​ളെ തു​ട​ക്കം

മ​സ്ക​ത്ത്​: മാ​ർ​ത്തോ​മ ച​ർ​ച്ച് ഇ​ൻ ഒ​മാ​ൻ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. റൂ​വി, സെ​ന്റ് തോ​മ​സ് ച​ർ​ച്ചി​ൽ വൈ​കീ​ട്ട് 6.30ന്​ ​മാ​ർ​ത്തോ​മ സ​ഭാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യു​യാ​കീം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി സാ​ജ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഒ​മാ​ൻ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് ഖാ​മ്മീ​സ് അ​ൽ ബെ​ഹ്റി, ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്, ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ, ഒ​മാ​നി​ലും ഇ​ന്ത്യ​യി​ലും ബി​സി​ന​സ് ശൃം​ഖ​ല​ക​ളു​ള്ള പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളാ​യ ഡോ. ​പി. മു​ഹ​മ്മ​ദ് അ​ലി, കി​ര​ൺ ആ​ഷ​ർ, പി.​സി.​ഒ ലീ​ഡ് പാ​സ്റ്റ​ർ മി​റ്റ്ച​ൽ ഫോ​ർ​ഡ്, ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​വാ​ഹീ​ദ് അ​ലി സൈ​ദ് അ​ൽ ഖ​റൂ​ഷി തു​ട​ങ്ങി ആ​ത്മീ​യ-​സാം​സ്കാ​രി​ക -സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളാ​യ ഡോ. ​പി. മു​ഹ​മ്മ​ദ് അ​ലി, കി​ര​ൺ ആ​ഷ​ർ എ​ന്നി​വ​രെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു എം. ​ഫി​ലി​പ്പ് നി​ർ​വ​ഹി​ക്കും.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി 50 അം​ഗ ജൂ​ബി​ലി ക​മ്മി​റ്റി​യും 10 സ​ബ് ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​​ണ്ട്. ജൂ​ബി​ലി ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ​ർ​ഗീ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ബി​നു തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു എം. ​ഫി​ലി​പ്പ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ ഫി​ലി​പ്പ് കു​ര്യ​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​നു ഫി​ലി​പ്പ്, പ​ബ്ലി​സി​റ്റി ആ​ൻ​ഡ്​ മീ​ഡി​യ ക​ൺ​വീ​ന​ർ സി​ബി യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Marthoma Church Oman Parish Golden Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.