മത്ര: മത്ര സൂഖിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ പി.എം.ജി സുഹൃദ് സംഘം വിവിധ കലാ, കായിക പരിപാടികളോടെ ഒത്തുകൂടി. മത്ര സൂഖില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും കടകളുടെ നടത്തിപ്പുകാരും അടങ്ങുന്നതാണ് സംഘങ്ങള്‍. പ്രവാസ ജീവിതത്തിലെ വിരസത മാറ്റാന്‍ വിവിധ കായിക മത്സരങ്ങള്‍ തിരഞ്ഞെടുത്ത് നടത്തി മാതൃകയാവുകയാണ് ഈ കളിക്കൂട്ടം. എല്ലാ ദിവസവും രാവിലെ മുടങ്ങാതെ പരിശീലനവും വിവിധ ടീമുകളായി ഗ്രൂപ് തിരിഞ്ഞ് ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചാണ് തങ്ങളുടെ കായിക തല്പരത പ്രവാസ ലോകത്തും സജീവമാക്കുന്നതെന്ന് ടീം പി.എം.ജി അംഗങ്ങള്‍ അറിയിച്ചു. മത്ര റിയാം പാര്ക്കിന് സമീപം സംഘടിപ്പിച്ച ഒത്തുചേരലില്‍ നാല്പതോളം പേര് സംബന്ധിച്ചു.
സംഗമം ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ റഫീഖ് കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. കായിക പ്രേമികള്‍ കളിക്കളത്തിനുപുറത്തും പാലിക്കേണ്ട നൈതികതയെ പറ്റി ഹൈദർ സീരകത്ത് സംസാരിച്ചു. വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയ കായിക താരങ്ങളെ റഈസ് ഇമറാത്ത് ഷോപ്പിങ് ആദരിച്ചു.
എം.സി.സി നടത്തുന്ന ക്രിക്കറ്റ് ലീഗിന്റെ പ്രഖ്യാപനവും ചടങ്ങിനോടനുബന്ധിച്ച് നടത്തി. വിവിധ സെഷനുകള്‍ക്ക് നസീർ കാട്ടാമ്പള്ളി, അൻവർ തൃശൂർ, റഹീസ് അഞ്ചരക്കണ്ടി, ഷഹീർ മട്ടന്നൂര്‍, നൗഷാദ് ആറളം, റൗഫ് റഫീഖ് ചെങ്ങളായി തുടങ്ങിയവര്‍ നേതൃത്വം നല്കി. അന്‍വര്‍ കോഫി ഷോപ് ഒരുക്കിയ ഭക്ഷ്യമേള സംഗമത്തിന് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.