മത്ര: സൂഖ് ദര്‍വാസയില്‍ ദിവസവും നടക്കാറുള്ള നോമ്പ് തുറ വ്യത്യസ്തമാണ്. പ്രത്യേക സംഘാടകരില്ലാതെ നടത്തപ്പെടുന്ന മത്ര സൂഖ് കവാടത്തിലെ ഈ നോമ്പ് തുറയില്‍ ദിവസവും നൂറുക്കണക്കിന് പേരാണ് എത്തുന്നത്. തൊഴില്‍ രഹിതരും കൂലി വേലക്കാരും അര്‍ബാന തൊഴിലാളികളുമൊക്കെയാണ് ഈ ജനകീയ നോമ്പ് തുറയുടെ ഗുണഭോക്താക്കള്‍. സാധാരണക്കാരില്‍ സാധാരണക്കാരായ നൂറു കണക്കിന് പേർ സംബന്ധിക്കുന്നു എന്നതു കൊണ്ടുതന്നെ ഉദാരമതികള്‍ നോമ്പു തുറക്ക് വേണ്ടുന്ന വിഭവങ്ങള്‍ ആവശ്യപ്പെടാതെ തന്നെ എത്തിക്കുന്നു.
റമദാന് അവസാനപ്പത്തിലെ മുഴുവന്‍ ദിവസവും മത്ര ആസാദ് ക്ലിനിക് ഇവിടെ നൂറുക്കണക്കിന് ബിരിയാണി നല്കി സഹകരിക്കുന്നു.സൂഖിന് സമീപത്തുള്ള കടകളിലെ മലയാളി ജീവനക്കാരാണ് പ്രധാനമായും നോമ്പ് തുറ സജ്ജീകരിക്കുന്നത്. അര്‍ബാന തൊഴിലാളികളായ ബംഗ്ലാദേശികളും സഹകരിക്കുന്നു.അന്‍വര്‍ മുംതാസ്, റഷീദ് മട്ടന്നൂര്‍, അമീര്‍ ഷിറിയ മൂസ കാസർകോട്, നൂര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.