മസ്‌കത്ത്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റുമാണിത്. ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ അതിന്റെ മൗലികതത്വങ്ങളെ തന്നെ അപമാനിക്കുകയാണ്. വിര്‍മശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, കെ അബ്ബാദ്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.