മസ്കത്ത്: മലർവാടി-ടീൻ ഇന്ത്യ കൂട്ടായ്മകളുമായി ചേർന്ന് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ഒമാൻ തല പ്രചാരണോദ്ഘാടനവും പോസ്റ്റർ പ്രകാശനവും നടന്നു.
ഇന്ത്യൻ സ്കൂൾ ദാർസൈത് മലയാളം വിഭാഗം മേധാവി കലാ സിദ്ധാർഥൻ, മീഡിയവൺ-ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ ഷകീൽ ഹസ്സൻ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്.
ആഗോളാടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്ക് 40 ലക്ഷത്തോളം വിലവരുന്ന നിരവധി സമ്മാനങ്ങൾ ലഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഒമാനിലെ വിദ്യാർഥികളിൽനിന്ന് വലിയ പങ്കാളിത്തമാണ് ലിറ്റിൽ സ്കോളർ മത്സരത്തിന് ലഭിച്ചത്. മത്സരത്തിൽ പങ്കെടുക്കാൻ https://littlescholar.mediaoneonline.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.കൾചറൽ ഫോറം പ്രസിഡന്റ് ജഅഫർ വളപട്ടണം, വനിത പ്രസിഡന്റ് ഷബീറ ഷകീൽ, ഷൗക്കത്തലി (അൽ ബാജ് ബുക്ക്സ് ), സി.കെ. മൊയ്തു, മുഹമ്മദ് ഹനീഫ്, ലിറ്റിൽ സ്കോളർ പ്രോഗ്രാം കോഓഡിനേറ്റർ അലി മീരാൻ, മലർവാടി ടീൻസ് കുട്ടികൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.