മസ്കത്ത്: രാജ്യത്തെ പ്രമുഖ പണിമിടപാട് സ്ഥാപനമായ യൂനിമണി അബീർ ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആളുകളെ അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്. റൂവി സ്ട്രീറ്റ് ബ്രാഞ്ചിലെ ലുലു ഹൈപ്പർ മാർക്കറ്റിനുള്ളിലെ യൂനിമണി എക്സ്ചേഞ്ചിൽ നടന്ന പരിശോധന ക്യാമ്പിന് അബീർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് നേതൃത്വം നൽകി. ബി.എം.ഐ, രക്തസമ്മർദ പരിശോധന തുടങ്ങിയവ നടത്തി.
ബിസിനസ് കാഴ്ചപ്പാടുകൾക്കപ്പുറം നമുക്ക് ചുറ്റുമുള്ളവരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രതിബദ്ധതയുടെ ഭാഗമായിരുന്നു മെഡിൽ ക്യാമ്പ് എന്ന് യൂനിമണി എക്സ്ചേഞ്ച് സി.ഇ. ഒ എം.പി. ബോബൻ പറഞ്ഞു. ഈ അവസരത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്ന അബീർ ഹോസ്പിറ്റലിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.