മസ്കത്ത്: ഗുബ്ര മദ്റസത്തുല്‍ ഹുദയുടെയും ഐ.സി.എഫ് ബൗഷര്‍, അസൈബ സെക്ടറുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിന് സമാപനം. സമാപന പൊതുസമ്മേളനം ഐ.സി.എഫ് മസ്കത്ത് സെന്‍ട്രല്‍ പ്രസിഡന്റ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. മദ്റസ സദര്‍ മുഅല്ലിം ഉസ്മാന് സഖാഫി വയനാട് അധ്യക്ഷത വഹിച്ചു.
നാഷനല്‍ പ്രസിഡന്റ് ഷഫീഖ് ബുഖാരി, നാഷനല്‍ സെക്രട്ടറി നിഷാദ് ഗുബ്ര, സെന്‍ട്രല്‍ സെക്രട്ടറി നിയാസ് കെ അബു, മീലാദ് കമ്മിറ്റി ചെയര്മാന് നിസാര്‍ ഗുബ്ര തുടങ്ങിയവര്‍ സംസാരിച്ചു. മദ്ഹ് ഗാനം, ഒാണ്‍ലി മലയാളം തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി നൂറോളം പ്രതിഭകള്‍ മത്സരിച്ചു. വിവിധ പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നത്.
ഒക്ടോബര്‍ ആറിന് സമാപന സമ്മേളനത്തിന് ഹോട്ടല്‍ മസ്കത്ത് ഹോളിഡേ സൂര് ബാള്‍റൂം വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.