മസ്കത്ത്: സുഹാറിലെ അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ആർട്സിന്റെ ഭരതനാട്യ അരങ്ങേറ്റത്തിൽ ശ്രദ്ധേയമായി സുഹാർ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പ്രകടനം. ഹരീഷ് ഗോപി ചിട്ടപ്പെടുത്തിയ കല്യാണരാമൻ എന്ന നൃത്താവിഷ്കാരത്തിൽ രാവണന്‍റെ വേഷം പകർന്നാടിയ മീരദാസാണ് കാണികളുടെ കൈയടി നേടിയത്.
സീതാദേവിയുടെ ജനനം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയുള്ള സംഭവങ്ങൾ കോർത്തിണക്കിയതായിരുന്നു കല്യാണരാമൻ നൃത്താവിഷ്കാരം. പുരാണത്തിലെ വില്ലൻ കഥാപാത്രമായ രാവണനെ അവതരിപ്പിച്ചത് മീരയായിരുന്നു. സുഹാർ ബദർ അൽസമ ഹോസ്പിറ്റലിലെ മാർക്കറ്റിങ് മാനേജറായ മുരളിദാസിന്‍റെയും ജ്യോതിയുടെയും മകളാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനിയായ മീര. ആറു വയസ്സു മുതൽ അമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയാണ്. ഹർഷ ഹരികുമാറാണ് ആദ്യഗുരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.