മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വിവിധ അംബാസഡർമാരുമായും മേധാവികളുമായും നാലാമത് കൂടിക്കാഴ്ച സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഒമാനിൽ ലഭ്യമായ നിക്ഷേപ അവസരങ്ങളെ പരിചയപ്പെടുത്താനും വിദേശ മൂലധനം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. വിദേശ അംബാസഡർമാരുടെ വീക്ഷണങ്ങൾ അവലോകനം ചെയ്യുന്നതിനൊപ്പം ഒമാൻ നൽകുന്ന സൗകര്യങ്ങളും പ്രോത്സാഹനങ്ങളും അവതരിപ്പിക്കാൻ കൂടിക്കാഴ്ച അവസരമൊരുക്കിയെന്ന് നയതന്ത്ര കാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു.
ഒമാനിൽ നിക്ഷേപം നടത്തുന്നതിനും ഒമാനി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനും നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി അസിലാ സലേം അൽ സംസാമി പറഞ്ഞു. യോഗത്തിൽ ഒമാനി ടൂറിസം രംഗത്തെക്കുറിച്ചുള്ള ഫിലിം പ്രദർശനവും വിവിധ സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള നിരവധി അവതരണങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.