മസ്കത്ത്: നഗരത്തിന്റെ ഗതാഗത മേഖലക്ക് കുതിപ്പേകുന്ന മസ്കത്ത് മെട്രോ പദ്ധതി ഇപ്പോഴും പഠനത്തിലാണെന്ന് ഗതാഗതമന്ത്രി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു. മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളെയും ഈ വർഷം നടപ്പാക്കുന്ന പദ്ധതികളെയും കുറിച്ചും വിശദീകരിക്കവെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ പദ്ധതിയും പഠനത്തിലാണ്. അതേസമയം, ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന (സുഹാർ-അബുദബി) സംയുക്ത റെയിൽവേ പദ്ധതി കരട് നിയമത്തോടൊപ്പം ഈ വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഡ്രൈ ഡോക്ക് സ്ഥാപിക്കാനും ഇടത്തരം, വലിയ കപ്പലുകൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പദ്ധതിയും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.