ദേ​ശീ​യ സൈ​നി​ക അ​ച്ച​ട​ക്ക പ​രി​പാ​ടി​ക്ക്​ ദോ​ഫാ​റി​ൽ

തു​ട​ക്ക​മാ​യ​പ്പോ​ൾ

സൈ​നി​ക അ​ച്ച​ട​ക്ക പ​രി​പാ​ടി​ക്ക് ദോ​ഫാ​റി​ൽ തു​ട​ക്കം

മ​സ്ക​ത്ത്​: ദേ​ശീ​യ സൈ​നി​ക അ​ച്ച​ട​ക്ക പ​രി​പാ​ടി​യു​ടെ (എം.​ഡി.​പി) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​ക്ക​മാ​യി. സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ, സൈ​നി​ക, സു​ര​ക്ഷാ വ​കു​പ്പു​ക​ളു​മാ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് എം.​ഡി.​പി ന​ട​ത്തു​ന്ന​ത്. ജൂ​ലൈ 24 വ​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും.

പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ എം.​ഡി.​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ളെ​യും​കു​റി​ച്ച്​ തു​ട​ക്ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ആ​ദ്യ ആ​ഴ്ച​യി​ൽ സൈ​നി​ക അ​ച്ച​ട​ക്കം, ആ​ശ​യ​വി​നി​മ​യ ക​ഴി​വു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ, ടീം ​വ​ർ​ക്ക്, നേ​തൃ​ത്വ ശൈ​ലി​ക​ൾ, മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളെ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, പോ​ഷ​കാ​ഹാ​രം, ശാ​രീ​രി​ക ക്ഷ​മ​ത എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ളാ​ണ്​ ന​ൽ​കു​ക. ര​ണ്ട് ശി​ൽ​പ​ശാ​ല​ക​ളും ഉ​ണ്ടാ​കും.

Tags:    
News Summary - Military discipline program begins in Dhofar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.